0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

നിഴൽ വീണു. അകത്തളത്തിലൂടെ നടന്നടുക്കുന്ന കാശിയുടെ കാലൊച്ച കേട്ട് മഹിരൻ അദൃശ്യനായി മാറി അവൻ്റെയടുത്തേക്ക് നീങ്ങി.

അപ്രതീക്ഷിതമായി പുറകിൽ നിന്നുമുള്ള അടിയിൽ കാശി മുന്നിലേക്ക് തെറിച്ചു വീണ് ഉരുണ്ടെഴുന്നേറ്റു. ചുറ്റും നോക്കിയെങ്കിലും ആരെയും കാണാൻ കഴിഞ്ഞില്ല. മുന്നോട്ട് നടക്കവെ അദൃശ്യനായി തന്നെ വീണ്ടും കൂടുതൽ ശക്തമായി മഹിരൻ ആക്രമിച്ചു. അതിൻ്റെ ആഘാതത്തിൽ മുന്നിലെ വാതിൽ തകർത്തുകൊണ്ട് കാശി പൂജാമുറിയിലേക്ക് വീണു.

" മരണം തേടി നീ തന്നെ വന്നതിൽ സന്തോഷം"

വീണുകിടക്കുന്ന കാശിയെ നോക്കി അയാൾ പറഞ്ഞു. തൻ്റെ കഠാരയിൽ പിടി മുറുക്കാനും അയാൾ മറന്നില്ല. കത്തി ഉയരുന്ന തീ നാളത്തിന് പുറകിലിരുന്ന് ചിരിക്കുന്ന മായനെ നോക്കി അവൻ എഴുന്നേറ്റു.

പുറത്തെ കാറിൽ ഇരിക്കുന്ന ഇരുവർക്ക് നേരെയും മഹിരം ആക്രമിക്കാൻ ചെന്നെങ്കിലും രക്ഷാ കവചം അവനെ വലിച്ചെറിഞ്ഞു. വീണ്ടും കൂടുതൽ ശക്തമായി ശ്രമിച്ചെങ്കിലും അതും ഫലമില്ലാതെ അവൻ അകത്തേക്ക് തന്നെ മടങ്ങി. മുറിയിൽ മായനോട് സംസാരിക്കുകയായിരുന്ന കാശിയെ ആക്രമിക്കാൻ അവൻ അദൃശ്യനായി ചെന്നു.

" ഹ മായൻ , നിൻ്റെ ലക്ഷ്യങ്ങൾ നിൻ്റെ കൂടെയുളവർക്ക് പോലും അറിയാതിരിക്കാം പക്ഷേ എന്നിൽ നിന്നും നിനക്കത് ഒളിക്കാൻ കഴിയില്ല. നിൻ്റെ ആഗ്രഹം നടക്കില്ല മായൻ..."

സംസാരത്തിടയിൽ അവന് നേരെ വന്ന മഹിരൻ്റെ കഴുത്തിൽ കാശിയുടെ ഇടതു കൈ മുറുകിയിരുന്നു. അതോടെ അവൻ കാശിക്കുമുന്നിൽ ദൃശ്യമായി. തല ചരിച്ച് പുച്ഛത്തോടെ ചിരിച്ച കാശി അവനെയും എടുത്ത് അല്പം മുകളിലേക്ക് ഉയർന്ന് വളരെ വേഗത്തിൽ അവനെയും കൊണ്ട് തറയിൽ ഇടിച്ചു. അതിൻ്റെ ആഘാതത്തിൽ നിലം അല്പം കുഴിഞ്ഞു. പൊട്ടിത്തുടങ്ങിയ തറയിലെ വിള്ളൽ അഗ്നികുണ്ടതിൻ്റെ

💬 Comments

View all comments