0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

ചുവരിലേക്ക് ഇടിച്ചു.

കട്ടിയുള്ള ചുവരിൽ മായൻ്റെ രക്തം തെറിച്ചു. വിണ്ടുതുടങ്ങിയ ചുവരിലെ പാളികൾ ചിലത് അടർന്നു വീണു.

പിന്നീട് അയാളെയവൻ എതിർ ചുവരിലേക്ക് വലിച്ചെറിഞ്ഞു. ശക്തമായ അടികളുടെ ആഘാതം മായനെ അല്പം തളർത്തി. നേരത്തെ കിട്ടിയ അടിയിൽ നിന്നും മുക്തനായ മഹിരൻ കിട്ടിയ അവസരത്തിൽ അദൃശ്യനായി കാശിയെ പുറകിൽ നിന്ന് ആക്രമിച്ചു. ശ്രദ്ധ വീണ്ടെടുക്കും മുമ്പ് മഹിരൻ അവനെ തുടരെ അടിച്ച് ചുവരിലേക്ക് വലിച്ചെറിഞ്ഞു.

ഇടതുകാൽ നീതിയും വലതുകാൽ ചേർത്തും വച്ചവൻ അവിടെ ഇരുന്നു. ചുണ്ടിൽ നിന്ന് ഒലിച്ച ചോര വിരലിൽ തുടച്ചെടുത്ത് വലത്കാൽ മുട്ടിൽ കൈ വച്ചവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

മായൻ്റെ മുന്നിൽ കവചം തീർത്തപോലെ മഹിരൻ നിന്നു. പെട്ടെന്ന് മാഞ്ഞുപോയവൻ കാശിക്ക് അടുത്തെത്തും മുമ്പേ അവൻ്റെ മുഷ്ടി മഹിരൻ്റെ മേൽ പതിച്ചിരുന്നു. ഇടികൊണ്ടവൻ ശൂന്യതയിൽ നിന്നും തെറിച്ച് വീണു. മായൻ്റെ കഠാരയുടെ അടുത്ത് വീണവൻ അത് കൈക്കലാക്കി മായൻ്റെ നേരെ നടന്നടുക്കുന്ന കാശിയുടെ പുറത്തേക്ക് ചാടി കുത്തി. ആ കുത്തവനെ വേദനിപ്പിച്ചു.

" ഹ്രാ........"

കാശി അലറി. ആഴത്തിൽ കുത്തിയതിനാൽ ചോര നന്നായി ഒഴുകാൻ തുടങ്ങി. രണ്ടടി പിന്നോട്ട് പോയ കാശിയെ നോക്കി മായൻ ചിരിച്ചു.

" അവനെ തീർക്ക് മഹിരാ.."

മഹിരന് ആത്മവിശ്വാസം നൽകിക്കൊണ്ട് മായനും അവൻ്റെ കൂടെ ചേർന്നു. ഊരിയെടുത്ത കത്തികൊണ്ട് മഹിരൻ അവനെ വീണ്ടും ആക്രമിച്ചു. കയ്യിലും വയറിലും പുറത്തും നെഞ്ചിലുമായി തുടരെ വെട്ടുകൾ കൊണ്ട കാശിയുടെ ശരീരത്തിൽ നിന്നും ചോര വാർന്നൊഴുകി. കഠാര മായൻ്റെ കയ്യിൽ കൊടുത്ത് മഹിരൻ കാശിയെ പുറകിൽ നിന്നും പിടിച്ചു.

"

💬 Comments

View all comments