0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

മായൻ... ഇവൻ്റെ ഹൃദയത്തിൽ കുത്തിയിറക്ക്... ഹഹഹ"

അടിപതറിയ കാശിയെ തകർത്തെന്ന ആവേശത്തിൽ മഹിരൻ അട്ടഹസിച്ചു.

ചോരയൊലിപ്പിച്ച മുഖവുമായി മായൻ കാശിയുടെ മുന്നിൽ നിന്നു.

" ഇനി ഞങ്ങളെ തടയാൻ ആർക്കും കഴിയില്ല... ഹഹഹ"

കാശിയുടെ ഹൃദയത്തിലേക്ക് കഠാര കുത്തിയിറക്കി കൊണ്ടയാൽ പറഞ്ഞു.

"ഹ്രാ... ഹ്രാ..."

അതിൻ്റെ വേദനയിൽ അവൻ അലറി. പക്ഷേ സെക്കൻ്റുകൾ കഴിഞ്ഞിട്ടും ഹൃദയം മുറിഞ്ഞ കാശി മരിക്കാതെ വന്നപ്പോൾ മായൻ അത്ഭുതപ്പെട്ടു. ചുവന്ന കണ്ണുകൾ അയാൾക്ക് നേരെ പകയോടെ നോക്കി.

" എന്താ മായൻ ഭയന്നോ.. ഹഹഹ.... ഒന്നുകൂടെ ശ്രമിച്ച് നോക്ക്... നിൻ്റെയി കഠാരയ്ക്ക് എന്നിലെ ദൈവശക്തിയെ ഇല്ലാതാകാൻ കഴിയുമായിരിക്കും...(പൈശാചികമായ ശബ്ദത്തിൽ) പക്ഷേ അവൻ്റെ ഉള്ളിലെ ദൈവാംശം പകുതിയേ ഉള്ളൂ.. ഹഹഹ... (കണ്ണുകളടച്ച് മുഷ്ടിച്ചുരിട്ടി കാശി തൻ്റെ ശക്തി പുറത്തെടുത്തു) മറുപാതി അസുരനാടാ അവൻ..... ഹ്രാ...... "

അവൻ്റെ ശരീരത്തിൽ നിന്നും പുറപ്പെട്ട പ്രഹര തരംഗത്തിൽ ഇരുവരും തെറിച്ചുപോയി. വീണുകിടക്കുന്ന മായൻ്റെ മുന്നിൽ എത്തിയവൻ അയാളെ കഴുത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.

" (കാശിയുടെ ശബ്ദത്തിൽ) ഓർക്കുന്നില്ലേ താൻ, വർഷങ്ങൾക്ക് മുമ്പ് എൻ്റെ അമ്മയെ ഇവിടെ കൊണ്ടുവന്നത്. (പൈശാചികമായ ശബ്ദത്തിൽ) അന്ന് തൻ്റെ ഉദ്ദേശം പാതിവഴിയിൽ മുടങ്ങി. അത് നടന്നില്ലെന്ന തൻ്റെ വിശ്വാസം തെറ്റായിരുന്നു. എന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ മായൻ ..ഹഹഹ...ഇത്രയും കാലം അവൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന എൻ്റെ രാക്ഷസാംശത്തെ നീ ഇന്ന് തുറന്നു വിട്ടിരിക്കുന്നു...ഹഹഹ... (കാശി) പേടിക്കണ്ട മായൻ ഇത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്. "

കാശിയുടെ കൈകരുത്തിൽ പിടയവേ മായൻ പഴയ കര്യങ്ങൾ ഓർത്തു. അവൻ്റെ സാന്നിദ്ധ്യം മനസ്സിലാകാത്തതിൻ്റെ കാരണവും അതായിരുന്നു. ഇത്രയധികം വ്യത്യസ്തമായ

💬 Comments

View all comments