0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

പുറത്തായ മഹിരൻ അപ്പോഴും കാശിയുടെ നിയന്ത്രണത്തിൽ ആയിരുന്നു.

പെട്ടെന്ന് , വായുവിൽ ചമ്രം പടിഞ്ഞിരുന്ന കാശി തൻ്റെ നെഞ്ചിൽ നിന്നും ആ കല്ല് പുറത്തെടുത്തു, വ്യത്യസ്തമായ മന്ത്രം അവൻ്റെ ശബ്ദത്തിൽ തുടങ്ങിയെങ്കിലും രൗദ്രസ്വരവും പൈശാചികമായ സ്വരവും ചേർന്ന് മൂന്ന് വ്യത്യസ്ത ശബ്ദത്തിൽ ആ മന്ത്രം മുറിക്കുള്ളിൽ മുഴങ്ങി. അത് താങ്ങാനാവാതെ മഹിരൻ അവിടെ അലഞ്ഞു കറങ്ങി കരഞ്ഞുകൊണ്ടിരുന്നു.

" ധൂം.."

അധികം വൈകാതെ ആ കല്ല് കഷണങ്ങളായി ചിതറി വെറും പാറപ്പൊടിയായി നിലത്ത് പതിച്ചു. അതിൻ്റെ ഫലമായി കാശി മനസിൽ വിചാരിച്ച കാര്യങ്ങൾ ഓരോന്നായി നടന്നു.

മഞ്ഞ പ്രകാശ വലയത്തിൽ പെട്ട് മഹിരൻ കരിഞ്ഞില്ലാതായി. ആ പ്രഭ വളയം വലുതാകും തോറും മായൻ്റെ ശരീരത്തെയും അവിടെ നിന്നിരുന്ന പത്മാവതിയെയും ശിവനിയെയും അംബികയെയും കടന്ന് പോയതോടെ അവരും പൊടികളായി കാറ്റിൽ അലിഞ്ഞു ചേർന്നു. പുറത്തേക്ക് കടന്ന വലയം മരിച്ചു കിടക്കുന്ന രാമശേഖരൻ്റെയും രഘുനാഥിൻ്റെയും ശവ ശരീരത്തെ കൂടെ ഇല്ലാതാക്കി അവസാനിച്ചു.

ഒരു ശരീരത്തിൽ മൂന്ന് വ്യത്യസ്ത ഭാവങ്ങളുമായി കാശി മാടമ്പാടിയുടെ പടികളിറങ്ങി. അതോടെ മാടമ്പാടിയും അതിലെ അംഗങ്ങളും എന്നന്നേക്കുമായി കാലചക്രത്തിൽ നിന്നും മാഞ്ഞില്ലാതായി.

ചുറ്റും നടന്ന സംഭവങ്ങളും ശബ്ദങ്ങളും തങ്ങൾക്ക് നേരെയുണ്ടായ ആക്രമണ ശ്രമവും എല്ലാം കൊണ്ടും ഭയന്നിരിക്കുകയായിരുന്ന അഞ്ജനയും അക്ഷരവും കാശിയെ കണ്ടതും അവനരികിലേക്ക് ഓടി. പല മുറിവുകളിൽ നിന്നും ദേഹത്തേക്ക് പടർന്നൊഴുകിയ ചോരയുമായി യുദ്ധം ജയിച്ച വീര്യത്തോടെ അവൻ അവരെ ചേർത്ത് പിടിച്ചു.

" പോകാം"

തന്നിലെ ചാത്തൻ്റെ ശക്തിയോടെ കാശിയും സഹോദരങ്ങളും ഒരു പുകയായി മാഞ്ഞു.

###

ഇരുൾ മൂടി തുടങ്ങിയ നേരത്ത് അഗ്നിയിൽ

💬 Comments

View all comments