0%

Chapter Title : ചന്ദ്രകാന്തം [അണലി]

Author : അണലി Read All Parts 6.2K

ചേച്ചീ..

നിന്നെ പോലൊരു ചെറുക്കനെ കിട്ടിയാൽ ഞാൻ കെട്ടിയേനെ..

പിന്നെ, എന്നെ പോലെ കറത്തു ഒണങ്ങി തൊലിഞ്ഞു ഇരിക്കുന്നവനൊന്നുമല്ല എന്റെ ചേച്ചിക്കു ചേരുക..

അജു, നീ അതെന്താ അങ്ങനെ പറഞ്ഞേ.. ചേച്ചീ മുന്നോട്ടു നീങ്ങി കൈ എന്റെ മുഖത്തു വെച്ചു ചോദിച്ചു.

സത്ത്യമല്ലേ ചേച്ചീ, ഞാൻ ഏതു പെണ്ണിനാ ചേരുക..

മിണ്ടി പോയേകല്ലു അജു, ആരാ നിന്നോടു പറഞ്ഞെ നീ കറുത്തു മെലിഞ്ഞാ ഇരിക്കുന്നതെന്നു.. ചേച്ചിയുടെ കണ്ണു നിറഞ്ഞതു ഞാൻ കണ്ടു, എന്റെ നിറത്തിനെ ആരെങ്കിലും കളിയാക്കുന്നത് ചേച്ചിക്കു പണ്ടു മുതൽ സഹിക്കാൻ പറ്റില്ലായിരുന്നു. കുഞ്ഞിലെ ഏതോ കല്യാണത്തിനു പോകാൻ നേരം ചേച്ചിയെന്റെ മുഖത്തു കുറച്ചതികം കുട്ടി കൂറാ പൌഡറക്കെ ഇട്ടു ഒരുക്കി കൊണ്ടുപോയി, അവിടെ വെച്ചു ഏതോ ഒരു ആന്റി എന്നോടു കാക്ക കുളിച്ചാൽ കൊക്കാവുമോ എന്നു ചോദിച്ചു ചിരിച്ചു. എന്റെ മുഖമെന്നാ വിഷമിച്ചു ഇരിക്കുന്നതെന്നു ചേച്ചി കുറേ പ്രാവിശ്യം തിരക്കിയെങ്കിലും ഞാൻ അവിടെ വെച്ചൊന്നും ചേച്ചിയോടു പറഞ്ഞില്ല. ചേച്ചീ അറിഞ്ഞാൽ ആ ആന്റിയുമായി കയർക്കുമെന്നു എനിക്കറിയാമായിരുന്നു. അന്ന് വീട്ടിൽ വന്നിട്ടാണ് ചേച്ചിയോടു ഞാൻ കാര്യം പറഞ്ഞതു, അതു കേട്ടപ്പോൾ ഞങ്ങൾ രണ്ടുപേരും അന്നു കുറേ നേരം കെട്ടിപിടിച്ചു കരഞ്ഞെന്നു ഞാൻ ഓർത്തു. പിന്നെ ഇടയ്ക്കു കള്ളു മോന്തിയിട്ടു അപ്പൻ വരുമ്പോൾ പുള്ളി ഇരുന്നു പറയുമായിരുന്നു ഈ മരപ്പട്ടിയുടെ കരി മോന്ത കണ്ടയന്നു എന്റെ കേട്ടോയോളു മുകളിലോട്ടു പോയെന്നു. അതു കേൾക്കുമ്പോൾ എല്ലാം അപ്പനുമായി ഉടക്കി ചേച്ചി പൊതുരെ അടി വാങ്ങുമായിരുന്നു. ആ കാലവും കളിയാക്കലും എല്ലാം മനസ്സിൽ ഓടി വന്നപ്പോൾ എന്റെ കണ്ണു രണ്ടും

💬 Comments

View all comments