Chapter Title : ചന്ദ്രകാന്തം [അണലി]
ദൂരം കൂടുതലാണെന്നു തോന്നിയത്..
അതു അവർ ഒഴിയാൻ പറഞ്ഞ ഒരു കാരണം മാത്രമല്ലേ അജു.. ചേച്ചി ഇത് പറഞ്ഞു കേട്ടപ്പോൾ എന്റെ കൈകാലുകൾ തളർന്നു, തലയിൽ ഒരു പെരുപ്പം പോലെ തോന്നി ഞാൻ തിരിച്ചു സോഫയിൽ തന്നെ ഇരുന്നു പോയി.
ഒന്നിനു പുറകെ ഒന്നായിട്ടു പ്രശ്നങ്ങൾ വരുവാണല്ലോ,ഞാനൊന്നു അവരെ വിളിച്ചു നോക്കട്ടെ..
വിളിച്ചിട്ടു നീ എന്തു പറയും, നിന്റെ ചേച്ചിയെ ഇവിടെ നിന്നു കെട്ടികൊണ്ടു പോണമെന്നു പറഞ്ഞു കെഞ്ചുമോ.. എന്റെ കൈയിലിരുന്ന ഫോൺ പിടിച്ചു വാങ്ങി ചേച്ചി ചോദിച്ചു.
കെഞ്ചണമെങ്കിൽ കെഞ്ചും, ആവിശ്യം നമ്മുടെയല്ലേ..
നമ്മുടെയല്ല, എനിക്കു കെട്ടി പോണമെന്നു ഒരു ആഗ്രഹവുമില്ല, പിന്നെ നിനക്കു എന്നെ ഇവിടുന്നു പറഞ്ഞു വിടണമെന്നാണേൽ ഞാൻ ഇറങ്ങി പോയികൊള്ളാം..
ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കു ഈ ഭൂമിയിൽ സ്വൊന്തമെന്നു പറയാൻ ചേച്ചി മാത്രമല്ലേ ഉള്ളത്, ചേച്ചി ഒരിടത്തു കെട്ടി പോയി സുഖമായി ജീവിക്കുന്നത് കാണാനല്ലേ ഞാൻ കഷ്ടപെടുന്നത് മുഴുവൻ..
ഒരിടത്തു കെട്ടി പോയാൽ മാത്രമെ സുഖമായി ജീവിക്കാൻ പറ്റു എന്നു ആരാ നിന്നോടു പറഞ്ഞതു..
അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, ചേച്ചിയോടു വാദിച്ചു ജയിക്കുക ആസ്സാധ്യമാണെന്ന് എനിക്കറിയാമാറിരുന്നു. ചേച്ചി തുടർന്നു,
മടുത്തു അജു ഇങ്ങനെ കുരുവി കൂടു കൂട്ടുന്നപോലെ അഞ്ചും പത്തും ചേർത്തു വെച്ച് കഞ്ഞിയും പയറും തിന്നു ജീവിക്കാൻ, നമ്മൾ ജീവിതത്തിൽ എന്നേലും ഒന്നു സന്തോഷമായി ജീവിച്ചിട്ടുണ്ടോ..
എല്ലാം ശെരിയാവും ചേച്ചി, ഇയാളു പോയാൽ നമ്മൾ വേറെ നല്ലൊരു ചെറുക്കനെ കണ്ടുപിടിക്കും, ഇരുപ്പത്തൊൻപതു വയസല്ലേ ആയുള്ളൂ ചേച്ചിക്കു..
ഇനി ഒരുത്തനും വേണ്ടാ, നമ്മുക്കും നന്നായി ജീവിക്കണം അതിനി
💬 Comments
View all comments