0%

Chapter Title : ചന്ദ്രകാന്തം [അണലി]

Author : അണലി Read All Parts 6.1K

നാളെ നാളെ എന്നു പറഞ്ഞു നീട്ടുന്നുമില്ലാ..

ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കു ഒന്നും മനസ്സിലാവുന്നില്ല..

നീ അവസാനമായി ഒരു ദിവസം അവധി എടുത്തത് എന്നാണ് അജു..

അതിപ്പോൾ പെട്ടന്നു ചോദിച്ചാൽ, ഒരു അഞ്ചാറു മാസമായികാണും..

അഞ്ചാറു മാസമോ അജു, കുറഞ്ഞത് രണ്ടു വർഷമെങ്കിലുമായി കാണും..

അതിനിപ്പോളെന്താ ചേച്ചി, എനിക്കു പ്രശ്നമൊന്നുമില്ലല്ലോ..

അതു തന്നെയാണ് അജു പ്രശ്നം, എന്തൊരു ജീവിതമാട നമ്മൾ ജീവിക്കുന്നത് ഇനി ഇങ്ങനെ വയ്യാ, ഞാൻ വിളിച്ച് കല്യാണത്തിനു വേണ്ടി ചോദിച്ച ലീവ് നാളെ മുതൽ ആക്കി, നീയും ഇനി ഒരു മാസത്തേക്ക് ഒരു ജോലിക്കും പോവേണ്ട..

അതെങ്ങനെ ശരിയാവും ചേച്ചി, ജീവിക്കാൻ പണം വേണ്ടേ..

എന്റെ കല്യാണത്തിനു വേണ്ടി കൂട്ടി വെച്ച പൈസകൊണ്ടു നമ്മൾ അടിച്ചു പൊളിച്ചു ജീവിക്കും..

എന്നിട്ടു നല്ല ഒരു ആലോചന വരുമ്പോൾ എന്തെടുത്തു കല്യാണം നടത്തും..

നിനക്കെന്താ അജു ഞാൻ പറയുന്നത് മനസ്സിലാവാത്തത്, ഇനിയൊരു ആലോചനയും എനിക്കു വേണ്ടാ, നീ ഒന്ന് കട വരെ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാമോ..

ചേച്ചിയുടെ ഈ മാനസിക അവസ്ഥയിൽ തർക്കികുന്നത് നല്ലതല്ല എന്നു തോന്നിയത് കൊണ്ടു ഞാൻ റൂമിൽ പോയൊരു ഷർട്ട്‌ എടുത്തിട്ടു വന്നു.

എന്താ ചേച്ചി, വാങ്ങാനുള്ളത്..

നമ്മുക്ക് രണ്ടു പേർക്കുള്ള പൊറോട്ടയും ചിക്കൻ ഫ്രൈയും, പിന്നെ ഒരു 4 കുപ്പി ബിയറും..

ചേച്ചി എനിക്കു ഇപ്പോൾ ബിയർ ഒന്നും കുടിക്കാൻ തോന്നുന്നില്ല..

നിനക്കു വേണ്ടേൽ ഞാൻ കുടിച്ചോള്ളാം, നീ പോയി സാധനം വാങ്ങി വരാൻ നോക്കു ചെറുക്കാ..

ഞാൻ സ്കൂട്ടിയുടെ താക്കോൽ എടുത്തു പുറത്തിറങ്ങി, മഴയൊന്നു താന്നിട്ടുണ്ട്

💬 Comments

View all comments