Chapter Title : ചന്ദ്രകാന്തം [അണലി]
എന്നതൊരു ആശ്വാസമായി തോന്നി. ചേച്ചിയുടെ ഈ പുതിയ ഭാവവും പെരുമാറ്റവും എന്നിക്കു ഭീതിയും ആശങ്കയം തന്നു. ചേച്ചി ഈ വിവാഹം കുറേ ആശിച്ചു പോയി, അതു നടക്കില്ല എന്നറിഞ്ഞതിന്റെ വിഷമത്തിലാവും ആ പാവം. ജീവിതത്തിൽ ഇതുവരെ ഞങ്ങൾ ആഗ്രഹിച്ചത്തൊന്നും കിട്ടിയിട്ടില്ല. ചേച്ചിയും മടുത്തു കാണും എന്നും ഈ വേദന സഹിച്ചു, രണ്ടു ദിവസം കഴിഞ്ഞു ചേച്ചി വീണ്ടും ഓക്കേ ആവും എന്ന് പറഞ്ഞു ഞാൻ സ്വയം ആസ്വശിപ്പിച്ചു.
ഞാൻ തിരിച്ചു വന്നപ്പോൾ നല്ലതുപോലെ ഇരുട്ടിയിരുന്നു, അപ്പോഴും ഉമ്മറത്തു ലൈറ്റ് ഇല്ലാ എന്ന് കണ്ടപ്പോൾ ഞാൻ അകത്തു കയറി സാധനങ്ങൾ മേശപുറത്തു വെച്ചിട്ടു പോയി ലൈറ്റിട്ടു. ചേച്ചി എന്തോ ആലോചിച്ചു സോഫയിൽ ഇരിപ്പായിരുന്നു, അവിടെ നിന്നും എഴുന്നേറ്റു വന്ന് പുറത്തേക്കുള്ള വാതിൽ അടച്ചു കുറ്റിയിട്ടു, കവറിൽ നിന്നും ഒരു ബിയർ എടുത്തു ചേച്ചി എനിക്കു നേരെ നീട്ടി.
നീ ഇതൊന്നു തുറന്നു താ..
ഞാൻ കുപ്പി വാങ്ങി അടപ്പു കടിച്ച് തുറന്നു ചേച്ചിക്കു തിരികെ നൽകി. മുൻപേതേലും കാറ്ററിംഗോ, പന്തലിടലോ എക്കെ കഴിഞ്ഞു കുപ്പി കിട്ടിയാൽ അതിൽ നിന്നും രണ്ടെണ്ണം അടിച്ചിട്ട് ഞാൻ വരുമായിരുന്നു. എന്റെ അടുത്തു നിന്ന് മദ്യത്തിന്റെ മണം കിട്ടിയാൽ അടിയും പിടിയും കരച്ചിലും ആയി നടന്ന ചേച്ചി ഇപ്പോൾ എന്റെ കൈയിൽ നിന്നും ബിയറു വാങ്ങി ചുണ്ടിനോടു അടുപ്പിക്കുന്നത് ഞാൻ നോക്കി നിന്നു. ചേച്ചി അതിൽ നിന്നും ഒരു വാ കുടിച്ചു.
അജു, ഇതിനു നല്ല കൈപാണെല്ലോടാ..
ചേച്ചി പിന്നെ ഇതിനു മധുരമാണന്നാണോ വിചാരിച്ചതു.. ഞാൻ അതു പറയുമ്പോൾ ചേച്ചി വീണ്ടും സോഫയിലോട്ടു ചാരിയിരുന്നു
💬 Comments
View all comments