Chapter Title : ചങ്ങലകൾ 1 [Agnidevan57]
ചായയുമായി ഒറ്റയ്ക്ക് മാറി ഇരുന്നു.
ചായക്കടയിലെ വൃദ്ധൻ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ചെവിയിലിരുന്ന ബീഡി ഇപ്പോൾ ചുണ്ടിൽ പുകയുന്നു. അയാൾ അവന്റെ സമീപത്ത് വന്നിരുന്നു. "വിട്ടുകളയാടാ മോനെ! നീ ചറുപ്പമല്ലേ ഇതിലും നല്ല ഒരെണ്ണത്തിനെ കിട്ടും"
"എന്താ?" അവൻ ഒരു ഭയത്തോടെ ചോദിച്ചു.
"നല്ല പ്രായത്തിൽ ഈ കെളവനും ഇതുപോലെ കടപ്പുറത്തിരുന്ന് ഒറ്റക്ക് കൊറേ മഴയും വെയിലും കൊണ്ടിട്ടുള്ളതാ. പക്ഷെ കാലം മായ്ക്കാത്ത മുറിവില്ല. എട്ട് വർഷത്തെ ആത്മാർത്ഥ പ്രണയം.."
മൗനം പാലിച്ചാൽ അയാൾ വേറെ ഇരയെത്തപ്പി പൊയ്ക്കോളുമെന്നു അവൻ കരുതി. മനുവിന്റെ ഫോണിൽ നോട്ടിഫിക്കേഷൻ മിന്നി, വോൾപേപ്പറിൽ ചേച്ചിയുമായി നിൽക്കുന്ന ഫോട്ടോ വൃദ്ധൻ കണ്ടു. "ഇതാണോ ആള്? തമ്പുരാനെ.. വാട്ട് എ ബ്യൂട്ടി. ഈ മുറിവ് ഉണങ്ങാൻ കുറച്ച് അധികം സമയം പിടിക്കും." അയാളുടെ ദീർഘശ്വാസം പോലും പുകമയമായിരുന്നു. "ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ മോനെ? എത്ര വർഷത്തെ പ്രണയമാ?"
അവൻ തലയാട്ടികൊണ്ട് പറഞ്ഞു "പത്തിരുപത് ആയിക്കാണും"
വൃദ്ധൻ അന്ധംവിട്ടു, പത്തുവിരലും ചുരുട്ടിയും നിവർത്തിയും കണക്കുകൂട്ടി "അതിന് നിനക്ക് ഇരുപത് വയസ്സല്ലേ കാണൂ? പിന്നെങ്ങനെ!”
അവൻ മറുപടി നൽകാൻ മടിച്ചു, വൃദ്ധൻ വിരലുകളുടെ ലോകത്തേക്ക് മടങ്ങി. ചെവി പുകയുമാറ് ഒരു അടി ബാലുവിന്റെ മുഖത്ത് പതിഞ്ഞു. ട്യൂബ്ലൈറ്റിന്റെ വെളിച്ചത്തിൽ ആകെ നനഞ്ഞൊലിച്ച ഒരു സ്ത്രീയുടെ നിഴൽചിത്രം അവനുമുന്നിൽ പ്രത്യക്ഷമായി. "ചേച്ചി.." അവൻ മന്ത്രിച്ചു. അടിയുടെ ശബ്ദം ഇടിമുഴക്കവുമായി സമന്വയിച്ചതിനാൽ വൃദ്ധൻ അല്ലാതെ മറ്റാരും അത് ശ്രദ്ധിച്ചില്ല.
"നിന്റെ ആരേലും ചത്തോ? നീ എന്താടാ വിളിച്ചിട്ട് ഫോൺ എടുക്കത്തെ? മെസ്സേജിനും റിപ്ലൈ ഇല്ല.." അവൾക്ക് ദേഷ്യം അടക്കാൻ സാധിച്ചില്ല. അവൻ
💬 Comments
View all comments