0%

Chapter Title : ചങ്ങലകൾ 2 [Agnidevan57]

Author : Kambikathakal Read All Parts 366

കണ്ണുംനട്ടിരുന്നു. കനത്ത കാറ്റിലും മഴയിലും വീണ കണിക്കൊന്ന പൂവുകൾ റോഡിൽ പരവതാനി വിരിച്ചിരുന്നു. അവയിലൂടെ ഒരു ദാക്ഷിണ്യവും കൂടാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞു. കാർ-വൈപ്പറിന്റെ ശബ്ദം അവന് അരോചകമായിത്തോന്നി.

കാറിന്റെ വേഗത കുറഞ്ഞു ഒപ്പം ഒരു ദീർഘനിശ്വാസത്തോടെ ദിവ്യ സംയമനം കൈവരിച്ചു. വണ്ടി ഒരു സ്ട്രീറ്റ്‌ലൈറ്റിന് കിഴേ നിലയുറച്ചു. "നിനക്കെന്താ പറ്റിയെ? നിന്നെ കാണാതെ ഞങ്ങളൊക്കെ എത്ര വിഷമിച്ചെന്ന് നിനക്കറിയോ?" ബാലുവിന്റെ തോളിൽ കൈവച്ചുകൊണ്ട് സ്നേഹത്തോടെ അവൾ ചോദിച്ചു. അവളുടെ നിറകണ്ണുകൾ പരിമിതമായ ആ വെളിച്ചത്തിലും പളുങ്കുപോലെ തിളങ്ങിയിരുന്നു." കുറച്ചു നാളായി നിനക്ക് ഒരു മിണ്ടാട്ടവും ഇല്ല. എന്താ? ഇനി ആ അമ്മാവൻ പറഞ്ഞ പോലെ വല്ല പ്രേമ നൈരാശ്യവും ആണോ?"

ചേച്ചിയെ വേർപിരിയുക എന്ന നോമ്പരത്തിലൂടെ താൻ ഒരിക്കൽക്കൂടി പോകണം എന്ന തിരിച്ചറിവ് അവനെ പരിഭ്രാന്തനാക്കി. നാവ് ചതിച്ചു "ശേ.. നീ പോവണ്ടതാരുന്നു" പൊടുന്നലെയുള്ള അവന്റെ ആ മറുപടിക്ക്  കാത്തു നിൽക്കുകയായിരുന്നു രണ്ടു കണ്ണുനീർ തുള്ളികൾ.

"അത് ശെരി അപ്പൊ ഞാൻ പോവാത്തതിലാ നിനക്ക് സങ്കടം അല്ലെ?" മിഴിനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. "നിങ്ങൾക്കൊക്കെ എന്തിനാ എന്നോട് ഇത്ര വെറുപ്പ്? ചെറുപ്പം തൊട്ട് കാണുന്നതാ.. ഞാൻ എല്ലാരേയും സ്നേഹിച്ചിട്ടല്ലേ ഉള്ളു?"

അപ്രതീഷിതമായ അവളുടെ ആ വാക്കുകൾ അവനിൽ ഒരു ഇടിമിന്നലായിമാറി, അവന്റെ പുരികം നിറുകയിൽ തൊട്ടു. "എനിക്ക് നിന്നെ വെറുപ്പാണെന്നോ? വെറുതെ ഓരോന്ന് ഉണ്ടാക്കി പറയല്ലേ നീ" അതിയായ രോഷത്തിലും നാവൊന്ന് വഴുതിയാൽ തിരികെ വരാൻ കഴിയാത്ത ഒരു ഇരുണ്ട ഗർത്തം അവന്റെ നാവിനെ പിന്നോട്ട് വലിച്ചു.

"ഞാൻ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നാണോ നിന്റെ വിചാരം?" അവളുടെ ശബ്ദം

💬 Comments

View all comments