Chapter Title : ചങ്ങലകൾ 2 [Agnidevan57]
ഇടറി "ഞാൻ അടുത്ത് വരുമ്പോഴൊക്കെ നീ എന്തിനാ ഓടി മാറുന്നത്? ഒന്നിച്ച് സിനിമ കാണുമ്പോൾ, ഫോട്ടോ എടുക്കുമ്പോൾ. എന്തിന് ഞാൻ ഒന്ന് തൊട്ടാൽ കൈ തട്ടി മറ്റും, ഒരുമ്മ തന്നാൽ പോലും നിന്റെ മുഖത്തെ അറപ്പ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്." അവൾ കൂട്ടിച്ചേർത്തു "ഒരിക്കലെങ്കിലും കളവായിട്ടെങ്കിലും എന്നോടൊരു നല്ല വാക്ക് പറഞ്ഞൂടെ? എന്ത് ഡ്രസ്സ് ഇട്ടാലും കളിയാക്കും.. എന്ത് മേക്കപ്പ് ഇട്ടാലും കൊള്ളില്ല.. പോരാത്തതിന് എന്നെ ഓസ്‌ട്രേലിയക്ക് നാട് കടത്താൻ അവന്റെ ഒരു തിടുക്കം."
“ഈശ്വര.. ഇവൾ എന്തൊക്കെയാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്, ഞാൻ എങ്ങനെ ഇവളെപറഞ്ഞു മനസ്സിലാക്കും.” അവൻ പിറുപിറുത്തു. മനുഷ്യന്റെ മനസ്സുപോലെ നിഗൂഢമായ മറ്റൊന്ന് ഈ ലോകത്തിലില്ല.
ഒരു കോച്ച് കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു "എന്തെങ്കിലും പറയാൻ ഉണ്ടേൽ ഉറക്കെ പറ"
"ശെരിയാ, എനിക്ക് സ്നേഹം ഇല്ല. സ്നേഹത്തിന്റ ഈ കോംപറ്റീഷൻ നീ ജയിച്ചു." അവൻ തോൽവി സമ്മതിച്ച അപ്പൂർവം ചില നിമിഷങ്ങളിൽ ഒന്ന്. സീറ്റ് പിന്നിലേക്ക് മുഴുവനായി ചായ്ച്ച്, ഇരു കൈകളും നെറ്റിയിൽ വച്ച് കണ്ണും പൂട്ടി അവൻ കിടന്നു. ഇനിയും സംസാരിച്ചാൽ സത്യങ്ങൾ നാവിൽ നിന്ന് തെന്നി വീണേക്കാം എന്ന് ഭയന്നിട്ടാവാം. "കാണുന്നതെല്ലാം അതുപോലെ വിശ്വസിക്കരുത് ദേവു. കരയാൻ അറിയാത്തവരുടെ മനസ്സിലെ തീ അത് പൊട്ടിത്തെറിക്കും വരെ ആരും അറിയില്ല."
ബാലു മനസ്സിൽ പറഞ്ഞു: സ്നേഹിക്കുന്നവരെ ആസിഡ് എറിയുന്നവരെ എല്ലാവരും അറിയും, പക്ഷെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരെത്തന്നെ മറക്കുവാൻ തയ്യാറാകുന്നവരെ ആരും അറിയില്ല.
അവനിൽനിന്ന് ഇന്ന് വരെ കാണാത്ത ഭാവങ്ങളും കേൾക്കാത്ത വാക്കുകളും ചേച്ചിയെ ആശയക്കുഴപ്പത്തിൽ ആഴ്ത്തി. അവൾ ആശ്വസിപ്പിച്ചു "ഞാൻ നിന്നെ
💬 Comments
View all comments