Chapter Title : ചങ്ക് ബ്രോ
വീട്ടിലെ മറപ്പുരയിൽ... ഇപ്പോഴും അവനു മുണ്ടുടുക്കാൻ അറിയില്ല... വീട്ടിലും ട്രാക്‌സ്യൂട്ട്.. മറ്റുള്ളവരുടെ കളിയാക്കൽ കൂടുമ്പോൾ ഞാൻ ഇടപെടും..... ഞാൻ എവിടെയുണ്ടോ.. അവിടെ അവനുമുണ്ടാകും.. പഠിക്കാൻ മിടുക്കനായ അവൻ സെക്രട്ടറിയേറ്റിൽ ജോലികിട്ടി പോകുമ്പോൾ എന്നെ കെട്ടിപിടിച്ചു.. കല്യാണപെണ്ണ് വീടുവിട്ടിറങ്ങുന്നപോലെ കരച്ചിലായിരുന്നു....
അവന്റെ ആദ്യ ശമ്പളത്തിന് എനിക്ക് തന്ന വാച്ച് ആണ് ഇപ്പോഴും എന്റെ കയ്യിൽ കിടക്കുന്നത്............
എനിക്ക് കള്ളുകുടിക്കാൻ പാടില്ല.... സെക്കന്റ് ഷോയ്ക്ക് പോകാൻ പാടില്ല, സിഗരറ്റ് വലിക്കുന്ന ആളിന്റെ അടുത്തുകൂടി പോലും പോകാൻപാടില്ല.... അങ്ങനെ പലതുണ്ട് അവന്റെ നിയമങ്ങൾ.... ഞാൻ അതെല്ലാം സന്തോഷത്തോടെ അനുസരിക്കും
വീട്ടിൽ ആളില്ലാത്തത്കൊണ്ടും അമ്മയുടെ ശല്യം സഹിക്കാൻ പറ്റാത്ത കൊണ്ടും ഇരുപത്തിനാലുകാരനായ ഞാൻ അവനേയും കൂട്ടി പെണ്ണുകാണാൻ പോകാൻ ഇരുന്നതാണ് ശനിയാഴ്ച രാത്രി അവൻ വീട്ടിൽ വന്നെങ്കിലും ഞായറാഴ്ച തലവേദന എന്നും പറഞ്ഞു അവൻ ഒറ്റ കിടപ്പ്... ഞാനും ബ്രോക്കറും കൂടി പോയി.... പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അവനോട് പറഞ്ഞപ്പോൾ തലവേദന എന്നും പറഞ്ഞു കിടന്നവൻ ചാടിഎഴുനേറ്റു എന്റെ കവിളിൽ ഉമ്മയും കടിയും ഒക്കെ ആയിരുന്നു.... എനിക്കന്നു അവന്റെ തലവേദന മാറിയ സന്തോഷമായിരുന്നു....
കിളികുഞ്ഞിന്റ പോലുള്ള അവന്റെ ശബ്ദം ഇന്ന് അല്പംകൂടി മധുരമായതുപോലെ...............
നാടകത്തിൽ അവൻ തകർത്തു. നാട്ടുകാരും പുറത്തുനിന്നു വന്നവരും വായുംപൊളിച്ചു അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ എനിക്കൊരു വല്ലായ്മ... അവൻ എന്റേത് മാത്രമാണെന്ന ഒരു തോന്നൽ
നാടകം കഴിഞ്ഞു തിരികെ അവനെ വീട്ടിൽ കൊണ്ടാക്കുന്ന വഴി ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല.... ഞാൻ ആകെ ഒരു അനുഭൂതിയിൽ ആയിരുന്നു
പടിക്കൽ ഞാൻ ഓട്ടോ നിർത്തി സാവധാനം അവൻ ഇറങ്ങി.. എന്നെ ഒന്ന് നോക്കിയിട്ട് ഗൗരവത്തിൽ അവൻ അകത്തേക്ക് കയറി... മരവിപ്പിൽനിന്നും ഉണർന്ന ഞാൻ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി അവനോടു പറഞ്ഞു.. ഡാ ഞാൻ വെയിറ്റ് ചെയ്യാം നീ ഇട്ടേക്കുന്ന ഡ്രെസ്സും, ആഭരണങ്ങളും ഊരി താ ഞാൻ ആശാന് കൊണ്ടുകൊടുക്കാം....
കാറുമൂടിയ മുഖമൊന്നു തെളിഞ്ഞു... ചെറു നാണത്തോടെ.... ഇതൊക്കെ എന്റെ തന്നെയാടാ കൊള്ളചെറുക്കാ....
ഇതും പറഞ്ഞു അവൻ ഉള്ളിലേക്കു പോയി... അവിടെ എന്തിനും സ്വാതന്ദ്ര്യമുള്ള ഞാൻ അവന്റെ മുറിയിലേക്ക് കയറി ചെന്നു...
💬 Comments
View all comments