Chapter Title : ചതികുഴികൾ 2 [Mallu Story Teller]
എന്നതിൽ ഉപരി വേറെ എന്തോ ഫീലിംങ്ങ് സ് ഉണ്ട് എന്ന്. പക്ഷേ അതെല്ലാം തന്നെ എന്റെ തെറ്റായ തോന്നലായാണ് എനിക്ക് തോന്നിയാട്ടുള്ളത്... പക്ഷേ ഞാൻ ചിന്തിച്ചത് എല്ലാം ശെരിയായിരുന്നു....' ഫർസാന ചിന്തിച്ച് കൂട്ടി
"പാച്ചീ നീ എന്താ ഒന്നും മിണ്ടാതത്ത്...?" രമ്യ അവളുടെ ചുമലിൽ തല വെച്ചു. പെട്ടെന്ന് തന്നെ ഫർസാന തിരഞ്ഞ് നിന്നു. തിരിഞ്ഞതും രമ്യ അവളെ വാരിപുണർന്നു , അവൾ ഒന്നും ചെയ്യാതെ സംതഭിച്ചു നിന്നു. രമ്യയുടെ തല അവളുടെ ചുമലിൽ വിശ്രമിക്കുകയായിരുന്നു അപ്പോൾ.
" രമ്യേ, നീ എന്താ പറഞ്ഞു വരുന്നത്?"
" ഞാൻ പറഞ്ഞതിന്റെ മീനിങ്ങ് മനസ്സിലാക്കാനുള്ള ബുദ്ധിയെല്ലാം നിനക്കുണ്ട്......"
" ഇതൊന്നും പ്രാക്ടിക്കൽ അല്ല രമ്യേ...ഇതൊക്കെ നിന്റെ തോന്നൽ ആണ്..."
"എന്റെ തോന്നൽ അല്ല ....എല്ലാം പ്രാക്ട്ടികലും ആണ്, നീ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത് പാച്ചീ...?"
"നിനക്ക് ശെരിക്കും ഭ്രാന്താണ് രമ്യേ .....എന്നെ വിട്, ഞാൻ പോകട്ടേ..." ഫർസാന രമ്യയെ തള്ളി മാറ്റി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
"പാച്ചീ, ഞാൻ സീരിയസ് ആയി പറഞ്ഞതാണ്... എനിക്ക് നിന്റെ അത്രയും ഇഷ്ടമാണ്... അത് നിനക്ക് മനസ്സിലാവില്ല..."
"എടീ, നമ്മൾ രണ്ട് പെൺകുട്ടികൾ ആണ് ....നിന്നെ വല്ല കൗൺസിലിങ്ങിനും കൊണ്ട് പോവണം ... മാനസിക രോഗി... ഞാൻ പോവാ....." ഫർസാന ദേഷ്യത്തോടെ പറഞ്ഞു വേഗം പുറത്തേക്ക് പോയി.
നെഞ്ചില്‍ എരിയുന്ന കനലുമായി ഹൃദയം തകര്‍ന്നു രമ്യ മരവിച്ച മട്ടില്‍ അവിടെ നിന്നു. ആ ഒരു നിമിഷത്തില്‍ ഭൂമി പിളര്‍ന്നു താഴേക് പോയാല്‍ അത്രയും നല്ലതായിരുന്നു എന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍ അപ്പോള്‍.
💬 Comments
View all comments