Chapter Title : ചതികുഴികൾ 2 [Mallu Story Teller]
ഒരു ഞായറാഴ്ച്ച ആയിരുന്നു. അവരുടെ രണ്ടുപേരുടേയും ജീവിതം തന്നെ മാറ്റിമറിച്ച ഒരു ചൂടു കൂടുതൽ ഉള്ള ദിവസം.
ഞായറാഴ്ച്ച ആയത് കൊണ്ട് തന്നെ ദിവാകരനും ഭാര്യയും ഒരു കല്യാണത്തിന് പോയിരുന്നു. പോവുന്നതിന് മുൻപ് ഫർസാനയോട് പറഞ്ഞിട്ടാണ് രാധപോയത്.
"പാച്ചീ, അവൾ അവിടെ ഒറ്റക്കാണ് ... ഒന്ന് നോക്കണെ, നല്ല തലവേദന ആണെന്നാണ് പറയുന്നത്... "
അവർ പോയി കഴിഞ്ഞ് കുറച്ച് നേരം കഴിഞ്ഞപ്പോൾ
" ഓഹോ... അപ്പോൾ ഇതാണോ കാര്യം? ഈ ഒരു ചെറിയ വിഷയത്തിന് വേണ്ടിയാണോ നിങ്ങൾ ?"
" ചെറിയ വിഷയമോ?"
"അതെ, കുറച്ച് കാലം മുൻപായിരുന്നു എങ്കിൽ ഇതെല്ലാം വലിയ വിഷയം ആയിരുന്നു.... നോക്ക് ഫർസാന , ഇതെല്ലാം ഒരു ജസ്റ്റ് അട്രാക്ഷൻ മാത്രം ആവും.. നീ അവളോട് ഓപ്പൺ ആയി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു..."
"പക്ഷേ മാം വിച്ചാരിക്കുന്നത് പോലെ അല്ല, അവൾക്ക് ഞാൻ എന്നാൽ ജീവനാണ്... അത് എനിക്കും അറിയാം.."
"അപ്പോൾ , അവൾക്ക് ഉള്ളത് പോലുള്ള ഇഷ്ടം തിരിച്ച് തനിക്കും തോന്നായിട്ടുണ്ടോ?"
"എനിക്ക് അറിയില്ല മാം.. അവൾ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനും ഒരു കോൺഫിഡൻസ് ഉണ്ടായിരുന്നു... എല്ലാ മൊമെന്റ്സും എൻജോയ് ചെയ്തിരുന്നു.... ഞാൻ പലപ്പോഴും തനിച്ചിരിക്കുമ്പോൾ അവൾ എടുത്ത് വന്നാൽ എനിക്ക് വല്ലാത്ത ഒരു റിലാക്സേഷൻ ആയിരുന്നു , പക്ഷേ എനിക്കറിയില്ല അത് ഏതാണെന്ന് ... അവൾ എന്നോട് അത് തുറന്ന് പറഞ്ഞപ്പോൾ ഞാൻ എന്തൊക്കെയോ പറഞ്ഞു... മാനസിക രോഗിയെന്ന് വിളിച്ചു....എന്നോട് അത്രയും ഇഷ്ടം ഉള്ളത് കൊണ്ടല്ലേ അവൾ തുറന്ന് പറഞ്ഞത്... എന്നിട്ട് ഞാൻ
💬 Comments
View all comments