0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.5K

....അവൾക്ക് എത്ര വിഷമമായി കാണും.... ഇത്രയും ദിവസമായി ഞങ്ങൾ സംസാരിച്ചിട്ട് .....ഞാൻ ... " അവൾക്ക് പറഞ്ഞ് തീർക്കാൻ വാക്കുകൾ കിട്ടിയില്ല... അവൾ നിർത്താതെ കരഞ്ഞ് കൊണ്ട് ഷാൾ കൊണ്ട് പൊത്തി.

അനിത അവളെ കെട്ടിപിടിച്ചു മുടിയിൽ തലോടി ആശ്വസിപ്പിച്ചു..

" അയ്യേ...എന്തായിത് ചെറിയ കുട്ടികളെ പോലെ, നോക്ക് ... നീയും ഫർസാനയും എന്റെ 2 ബെസ്റ്റ് സ്റ്റുഡൻസ് ആണ്... സെമസ്റ്റർ എക്സാം ആണ് വരുന്നത്... അതിനിടയിൽ ഇങ്ങനെ രണ്ടും പേരും മൂഡൗട്ട് ആയാൽ നിങ്ങളുടെ റിസൽട്ടിനെ ബാധിക്കും .... സോ, എത്രയും വേഗം തന്നെ നീ ആ കുട്ടിയോട് പഴയ പോലെ സംസാരിക്കണം അലെങ്കിൽ രണ്ട് പേരും ആകെ തകരും... ഓക്കേ ..." അനിത തന്റെ സാരി തലപ്പ് കൊണ്ട് അവളുടെ കണ്ണ്നീർ തുടച്ച് കൊണ്ട് പറഞ്ഞു ...

"ഉം..."

" ഉറപ്പാണല്ലോ? ഇന്ന് ശനിയാഴ്ച്ച, മൺഡേ രണ്ട് പേരും ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വരണം..... കെട്ടോ.."

"ശെരി മാം...മാമിനോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് എന്തോ ഒരു ഭാരം ഇറക്കി വെച്ചത് പോലെ "

"ഗുഡ് ..എന്ത് ഉണ്ടെങ്കിലും അത് മനസ്സിൽ വെക്കാതെ ആരോടെങ്കിലും തുറന്ന് സംസാരികണം , അപ്പോൾ തന്നെ പകുതി വിഷമം മാറും... ഞാൻ സംസാരികണോ രമ്യയോട് ...?"

"വേണ്ട... വേണ്ട മാം... ഞാൻ സംസാരിക്കാം..... നമ്മൾ സംസാരിച്ച കാര്യം ആരും അറിയരുത്....."

"അതിന് നമ്മൾ തമ്മിൽ ഇന്ന് കണ്ടിട്ടില്ലല്ലോ?" അനിത ചിരിച്ച് കൊണ്ട് തിരികെ നടന്നു. ഒരു ദേവതയെ പോലെ വന്ന് പോയ ടീച്ചറെ നോക്കി ഫർസാന ആശ്വാസത്തോടെ നിന്നു.

💬 Comments

View all comments