0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.5K

വയ്യ അടിമ ആയി ജീവിക്കാൻ" രമ്യ അത് പറഞ്ഞപ്പോൾ ഫർസാനക് രാഹുലിന്റെ സംഭവങ്ങൾ ഓർമ വന്നു...അവൾ പറഞ്ഞത് ശെരി തന്നെയാണ്..കെട്ടാൻ വരുന്നത് രാഹുലിനെ പോലെ ഉള്ള ആളാണെങ്കിലോ ?

"കെട്ടാതെ ഒറ്റക് ജീവിക്കുമോ?"

"അല്ല.... നമ്മുക് ഒന്നിച്ചു ജീവിച്ചു കൂടെ?"

"ആഹാ...കൊള്ളാം ...എന്നിട്ട്, നമ്മുക്ക് എങ്ങനെ കൊച്ചുണ്ടാവും?"

"അഡോപ്റ് ചെയ്യാം...ഒരു പെങ്കൊച്ചിന്നെ ..."

"വെൽ പ്ലാൻഡ് ആണല്ലോ?" ഫർസാന പുഞ്ചിരിച്ചു...

"പാച്ചി ...ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്...ഞാൻ ഇത് പറയുമ്പോൾ എല്ലാം നിനക്കു തമാശ ആണ്.... എനിക്ക് നിന്നെ പിരിയാൻ പറ്റില്ല..."

രമ്യ ഇത് പറഞ്ഞു ഫർസാനയുടെ കണ്ണുകളിലേക്ക് ഇമവെട്ടാതെ നോക്കി.

" എടി , നീ അന്ന് പെട്ടെന്നു അങ്ങനെ പറഞ്ഞപ്പോൾ ഉള്ള ഒരു ദേഷ്യത്തിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്....പക്ഷെ പിന്നീട് നന്നായി ആലോചിച്ചപ്പോൾ എനിക്കും നിന്നോട് അങ്ങനെ ഒരു ഫീലിങ്ങ്സ് ഉണ്ടോ എന്ന പോലെ.....എനിക്കറിയില്ല......"

രമ്യയുടെ കണ്ണുകൾ സന്തോഷം കൊണ്ടും ആകാംഷ കൊണ്ടും വെട്ടി തിളങ്ങുവാൻ തുടങ്ങി.

"രമ്യേ , നിന്നോട് എനിക്കുള്ള വികാരം എന്താണെന്നു എനിക്ക് അറിയില്ല....പക്ഷെ..."

"പക്ഷെ...?"

"ഇതെല്ലം നോർമൽ ആണോ??? നമ്മുക്ക് എന്തെങ്കിലും അസുഖം ഉണ്ടോ?? ഇങ്ങനെ എല്ലാം ഇഷ്ട്ടം തോന്നുമോ?"

"പാച്ചി, നമ്മുക് ഒരു കുഴപ്പവും ഇല്ല...ഇതെല്ലാം നോർമൽ ആണ്...ആർക്കും ആരോടും ഇഷ്ട്ടം തോന്നാം.."

"പക്ഷെ...ഇതൊക്കെ ആരെങ്കിലും അറിഞ്ഞാലോ? ആരാ നമ്മളെ സപ്പോർട് ചെയ്യാ....ആരും ചെയ്യില്ല..എല്ലാവരും നമ്മളെ ഒറ്റപെടുത്തും...ശെരിയല്ല ?

ഫർസാനയുടെ ചോദ്യത്തിന് രമ്യക് മറുപടി ഉണ്ടായിരുന്നില്ല. അവൾ ഫർസാനയുടെ കണ്ണുകളിലേക്കു നോക്കി കിടന്നു. മൗനം അവിടമാകെ തളം കെട്ടി.

"നമ്മളെ അംഗീകരിക്കുന്ന ആരെങ്കിലും കാണും...ഇല്ലെങ്കിൽ നമ്മുക് ഇവിടം

💬 Comments

View all comments