0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.1K

കാറിന് പുറത്ത് എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുകയായിരുന്നു. പയ്യെ അയാൾ കാറിൽ ഇരുന്ന് സ്റ്റാർട്ട് ചെയ്തു.

“ അനിയത്തി ആ വീഡിയോ ആർക്കാ അയച്ച് കൊടുത്തത് ...?” ജോൺ ചോദിച്ചു.

“എന്റെ അച്ഛന് , കുറേ ദൂരം ഉണ്ടാ ചേട്ടാ... ചേട്ടൻ അന്നൊരു സെൽഫി എടുത്തത് ഓർമ്മയില്ലേ ..... അത് പോലെ കണ്ടാൽ മതി”

“ ഇല്ല ഒരു 15 മിനുറ്റ് ... “ ജോണിന്റെ മനസ്സിൽ സംഘർഷത്തിലെ തിരമാലകൾ ഉയർന്നടിക്കുവാൻ തുടങ്ങി... ഇവരെ കൊണ്ടു വന്നില്ലാ എങ്കിൽ തന്റെ ഭാര്യയുടെ നഗ്നത നാളെ പുലരുമ്പോൾ ലോക മുഴുവൻ അറിയും ഇനി ഇവരെ അവിടെ എത്തിച്ചിട്ട് രാഹുൽ എന്തെങ്കിലും ചെയ്താൽ പോലീസ് എന്നെ തേടിവരും. ചെകുത്താന്റെയും കടലിന്റേയും നടുക്കായലോ എന്റെ ജീവിതം... ഭാര്യയുടെ മാനം രക്ഷിക്കാൻ വേണ്ടി ഈ രണ്ട് പാവം പെൺകുട്ടികളെ ബലി നൽക്കേണ്ടി വരുമോ ?.... എന്തായാലും സത്യാവസ്ഥ എന്താണെന്ന് ഇവരെ അറിയിക്കുക തന്നെ, ജോൺ മനസ്സിൽ ഉറപ്പിച്ചു.

10 മിനിറ്റിന് ഉള്ളിൽ തന്നെ റോഡിൽ നിന്നും ഉളളിലേക്ക് കയറി അടുത്ത് ഒന്നും വീടുകൾ ഇല്ലാത്ത ഒരു ഒറ്റപ്പെട്ട വലിയ ടെറസ് വീടിന്റെ മതിൽ കെട്ടിനുള്ളിലേക്ക് കാർ പ്രവേശിച്ചു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കാർ ഓഫ് ചെയ്ത് ജോൺ ഇടറിയ ശബ്ദത്തിൽ തിരിഞ്ഞിരുന്നു അവരോട് പറഞ്ഞു.

“നിങ്ങളോട് ആദ്യമായി മാപ്പ് പറയട്ടെ.... മക്കളെ നിങ്ങളെ ഇവിടെ കൊണ്ട് വന്നത് പൈസയുടെ കാര്യം ഒത്ത് തീർപ്പാക്കാർ വേണ്ടി മാത്രം അല്ല..... “

“പിന്നെ...”

“ ഇവിടുത്തെ സാർ, രാഹുൽ മാധവ്, ഒരു തെണ്ടിയാണ്... പെൺ

💬 Comments

View all comments