Chapter Title : ചതികുഴികൾ [Mallu Story Teller]
ദൈവിക വചനം പോലെയാണ് തോന്നിയത് . ഫർസാന ഇവൾ എന്ത് കാര്യത്തിലാണ് വരാം എന്ന് പറഞ്ഞത് എന്ന് ചിന്തിച്ച് രമ്യയെ നോക്കി.
“എടീ.. അത് ശരിയാവില്ല, ഞാൻ വരില്ല...” ഫർസാന പറഞ്ഞു.
“പാച്ചി , നമ്മുക്ക് പോയിട്ട് വരാം... ഒന്നും സംഭവിക്കില്ല...ഞാൻ അല്ലേ പറയുന്നത്..വാ...” രമ്യയുടെ കണ്ണിലെ ആത്മവിശ്വാസം ഫർസാനക്ക് ധൈര്യം പകർന്നു നൽകി.
“ ചേട്ടാ ഒരു മിനിറ്റ് , ഒന്ന് ഇങ്ങ് വന്നേ....” രമ്യ ഫോൺ ക്യാമറ ഓൺ ചെയ്തു ജോൺ അടുത്ത് വന്ന് നിന്നതും.വീഡിയോ റെക്കോഡ് ചെയ്യാൻ തുടങ്ങി
“ഹായ് അച്ഛാ : രമ്യ ആണ് , കൂടെ ഫർസാന ഉണ്ട് , ഷോപ്പിംങ്ങ് കഴിഞ്ഞപ്പോൾ ലേറ്റ് ആയി , ഞങ്ങൾ ഒരു taxi വിളിച്ചിട്ടുണ്ട് , ഇതാണ് ഞങ്ങളുടെ ഡ്രൈവർ, ജോണി ., ചേട്ടന്റെ വീട് ത്യക്കാക്കൂർ ആണ്, പള്ളിയുടെ അടുത്ത് , വീട് നമ്പർ എത്രയാ ചേട്ടാ... “ എന്താണ് പറയേണ്ടത് എന്നറിയാതെ അന്തം വിട്ട് നിൽക്കുന്ന ജോൺ പയെ പറഞ്ഞു “ വീട് 31, വാർഡ് 3 .... കേട്ടിലേ അച്ഛാ.. വീട് 31, വാർഡ് 3... ഈ ചേട്ടൻ 7.30 ന്റെ ഉള്ളിൽ ഞങ്ങളെ വീട്ടിൽ എത്തിച്ചിലെങ്കിൽ അച്ഛൻ പോലീസ് സ്റ്റേഷനിൽ പോവണം... വണ്ടി നമ്പർ കൂടെ നോട്ട് ചെയ്തേക്ക് .......” രമ്യ വീഡിയോ കട്ട് ചെയ്ത് നേരെ ജോണിന്റെ കാറിൽ കയറി ഇരുന്നു. അടുത്തിരിക്കുന്ന ഫർസാന അവളെ നോക്കി ചിരിക്കാൻ തുടങ്ങി.
“ചേട്ടാ വാ പോകാം... 7.30 ആവാൻ 1.30 മണിക്കൂർ പോലും ഇല്ല...”
ജോൺ
💬 Comments
View all comments