0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.1K

മുഖഭാവം പെട്ടെന്ന് തന്നെ മാറുവാൻ തുടങ്ങി

“ അത്.... ആ രാഹുൽ .... എനിക്ക് ആകെ പേടിയാവുന്നു ....” ഫർസാനയുടെ വാക്കുകൾ മുറിഞ്ഞു പോയി.

“എന്ത് മെസേജ് പാച്ചി ?? നീ നിന്റെ ഫോൺ ഇങ്ങോട്ട് താ.... ആരെങ്കിലും കളിപ്പിക്കുന്നതാവും” മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ രമ്യ കൈ നീട്ടി.

ഫർസാന വിറക്കുന്നെ കൈകളോടെ അവളടെ ഫോൺ എടുത്ത് രമ്യക്ക് നേരെ നീട്ടി. ഫർസാന പറഞ്ഞെ മെസേജ് വായിക്കുമ്പോൾ രമ്യയുടെ നെറ്റി തടങ്ങൾ വിയർക്കാൻ തുടങ്ങിയിരുന്നു.

അന്ന് ആദ്യമായാണ് ഫർസാന രമ്യയുടെ കണ്ണുകളിൽ ഭയം കണ്ടത്ത്. മെസേജ് വായിച്ചേ ശേഷം അവർ പരസ്പരം നിസഹായതയോടെ നോക്കി. കാന്റീനിലെ പഴയ ഫാനിന്റെ നേരിയ ശബ്ദം അവരുടെ ചെവിയിൽ മുഴങ്ങുന്ന ശബ്ദമായി അനുഭവപെടുവാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ മരവിച്ച ശരീരവുമായി അവർ ഇരുന്നു.

“ഇന്നാ മക്കളെ ചായ ....” മൂസക്ക ചായ ടേബിളിൽ വച്ചപ്പോൾ ആണ് രണ്ട് പേരും സ്വലോകത്തേക്ക് തിരിച്ച് വന്നത്.

“ എന്താണ് രണ്ടാളും കിളിപോയ പോലെ ഇരിക്കണത്? രാവിലത്തെ വട ഉണ്ട് എടുക്കട്ടെ?” മൂസാക്ക ചോദിച്ചു. മൂസാക്കയുടെ ചോദ്യത്തിനുള്ള മറുപടി ഒരു ചിരിയിൽ ഒതുക്കി രമ്യ നെറ്റിയിലെ വിയർപ്പ് തുടച്ച് മാറ്റി. മൂസാക്ക പോയത്തോടെ അത് വരെ സ്വയം നിയന്ത്രിച്ച് നിന്ന ഫർസാനക്ക് പിടി വിട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുക്കാൻ തുടങ്ങിയിരുന്നു.

“നമ്മൾ ഇനി എന്താ ചെയ്യുക?” അവളുടെ ശബ്ദം ഇടറി. മറുപടി പറയാർ ആവാതെ രമ്യ ഫർസാനയുടെ കൈകൾ മുറുകെ പിടിച്ചു ചില്ല് പൊട്ടിയ ജനൽ വാതിലിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു.

💬 Comments

View all comments