0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 466

റോഡിലേക്ക് അയാൾ വീണിടത്തേക്ക് നോക്കിയ രമ്യയുടെ കിളി പോയി. നല്ല മുന്തിയ ഇനം ഒരു DSLR ക്യാമറ ചിന്നി ചിതറി കിടക്കുന്നു. കാര്യങ്ങൾ കൈവിട്ട് പോവുകയാണെന്ന് അവൾക്ക് ബോധ്യമായി തുടങ്ങി. ആളുകൾ പതിയെ പോയി തുടങ്ങി.തർക്കിച്ച് നോക്കിയെങ്കിലും തെറ്റ് അവരുടെ ഭാഗത്ത് ആയതിനാൽ അവസാനം പൈസെ കൊടുത്ത് സെറ്റിൽ ചെയ്യാം എന്നായി.

“ചേട്ടാ.... ഒന്ന് അഡ്ജസ്റ്റ് ചെയ്യ് ... കുറച്ച് കുറച്ച് പറയ്... പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ്....പ്ലീസ്... “ ഫർസാന കെഞ്ചി പറഞ്ഞു.

“ നേരത്തെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ? ലൈസൻസ് ഇല്ലാതെ ഇറങ്ങി വന്നോളും ശല്യങ്ങൾ ... ഒരു ഡിസ്കൗണ്ടും ഇല്ല... 5 ദിവസത്ത സാവകാശം തരും, അടുത്ത ശനിയാഴ്ച്ച രാവിലെ എനിക്ക് പൈസ കിട്ടണം... രണ്ടിന്റേയും നമ്പർ ഇങ്ങട് താ... ഒരു സെൽഫിയും എടുത്തേക്കാം , എങ്ങാനും നിങ്ങൾ മുങ്ങിയാലോ?” ഇത് പറഞ്ഞ് അയാൾ അവരുടെ ഒരു സെൽഫിയെടുത്തു. ഇത് തർക്കിച്ച് പരാജയപ്പെട്ട് നിൽക്കുന്ന രമ്യയ്ക്ക് തീരെ പിടിച്ചില്ല.

“തനിക്ക് തന്റെ പൈസ കിട്ടിയാൽ പോരെ ? അതിന് ഈ പട്ടി ഷോ കാണിക്കേണ്ട ആവശ്യം ഇല്ല : പണം ഞങ്ങൾ തന്നേക്കാം...”

“ കൊച്ചേ... ഈ സാധനത്തിനെ വിളിച്ചോണ്ട് പോ... ഇല്ലേൽ ഞാൻ ഇപ്പോൾ പോലീസിനെ വിളിക്കും...” അയാൾ ഫർസാനയോട് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.

“നീ വന്നേ നമ്മുക് പോവാം.....സോറി ചേട്ടാ “ഫർസാന രമ്യയെ പിടിച്ച് വലിച്ച് കൊണ്ട് പോയി വണ്ടി സ്റ്റാർറ്റ് ചെയ്യിപ്പിച്ചു. രമ്യ അയാളെ രൂക്ഷമായി നോക്കി കൊണ്ട് അതിവേഗത്തിൽ ബൈക്കടുത്ത് മുന്നോട്ട് പോയി ...

“നീ എന്തിനാ വെറുതെ ഒച്ചവെച്ചത്? തെറ്റ് നമ്മുടെ ഭാഗത്ത് അല്ലേ... സമാധാനമായി സംസാരിച്ചിരുന്നെങ്കിൽ എന്തെങ്കിലും കുറച് കിട്ടിയേനെ ...നിന്റെ ഈ ചൂടൻ സ്വഭാവം മാറ്റാൻ ആയിട്ടുണ്ട് ... ഇനി ഞാൻ ഇല്ല നിന്റെ കൂടെ....” ഫർസാന പിറുപിറുത്ത് കൊണ്ടിരുന്നു.

“ അവൻ നിന്നെ വിളിച്ചത് കേട്ടിലെ ...നാറി എന്ന് ... അതാണ് എനിക്ക് ദേഷ്യം വന്നത്... നിന്നെ പറഞ്ഞാൽ ആരായാലും ഞാൻ ചോദിക്കും... അത് നിനക്ക് മനസ്സിലാവില്ല...” സൈഡ് മിററിൽ

💬 Comments

View all comments