0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 465

ടൗണിലേക്ക് പോയത്. ഒരു ആവശ്യവും ഉണ്ടായിരുന്നില്ല, ക്ലാസിലെ ആൺകുട്ടികൾ പോകാമെന്ന് പറഞ്ഞതാണ് ... പറഞ്ഞിട്ട് കാര്യമില്ല, ഈ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന ചൊല്ല് അന്വർഥമാക്കി കൊണ്ട് തിരികെ വരുന്ന വഴിയിൽ അവരുടെ വണ്ടി റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒരു ചെറുച്ചക്കാരനെ ഇടിച്ചു. അതും സീമ്പ്രാ ക്രോ സിൽ വെച്ച് ... വണ്ടി ഓടിച്ചിരുന്ന് ലൈസൻസ് പോലും ഇല്ലാത്ത ഫർസാന ആയിരുന്നു. രമ്യ നിർബദ്ധം പിടിച്ചിട്ടാണ് നേരാവണം വണ്ടി ഓടിക്കാൻ അറിയാത്ത അവൾ അന്ന് ആ സാഹസത്തിന് മുതിർന്നത്.

“എടീ .... നീ വണ്ടി സൈഡിൽ വെക്ക് , ഇത് ഞാൻ നോക്കാം “ രമ്യ ഇത് പറഞ്ഞ് പുറത്ത് തട്ടിയപ്പോൾ ആണ് ഫർസാന ഞെട്ടലിൽ നിന്ന് പുറത്ത് വന്നത്. വണ്ടി പാർക്ക് ചെയ്തു കൊണ്ട് ഇരുന്ന അവർക്ക് നേരെ അവർ ഇടിച്ചിട്ട ചെറുപ്പക്കാരൻ പാഞ്ഞടുത്തു.

“എടീ നാറി നിനക്കൊന്നും കണ്ണില്ലേ ....” അയാൾ ഫർസാനയുടെ നേരെ ദേഷ്യത്തോടെ ആക്രോശിച്ചു. അയാളുടെ കൈ മുട്ടിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കലങ്ങിയ കണ്ണുകളുമായി പേടിച്ച് പോയ അവൾ രമ്യയുടെ പിറകിൽ മറഞ്ഞ് നിന്നു. അപ്പോഴേക്കും ആളുകൾ എല്ലാം ഓടി കൂടിയിരുന്നു.

“താൻ എന്തിനാ അവളോട് ചൂടാവുന്നേ ... തനിക്ക് കണ്ടുടെ വണ്ടി വരുന്നത്? ഇങ്ങനെ അലറാൻ മാത്രം തനിക്ക് ഒന്നും പറ്റിയില്ലല്ലോ? രമ്യ അയാൾക്ക് നേരെ തട്ടി കയറാൻ തുടങ്ങി. ഫർസാന അവളുടെ കൈ പിടിച്ചു പിറകിലേക്ക് വലിച്ചു കൊണ്ടിരുന്നു.

“ അവളുടെ അഹങ്കാരം കണ്ടില്ലേ .... ആളെ ഇടിച്ച് കൊല്ലാൻ നോക്കിയിട്ട് . “

“ പെണ്ണായി പോയി, അലെങ്കിൽ അടിച്ച് മുഖം കലക്കിയേനെ .....” കൂടി നിന്നവർ ഒച്ച കൂട്ടാൻ തുടങ്ങി.

“ആരെ കൊല്ലാൻ നോക്കി? ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ?....” രമ്യ ആൾക്കൂട്ടത്തിന് നേരെ തിരിഞ്ഞു.

“ചേട്ടന്മാരെ പ്രശ്നം ഉണ്ടാക്കണ്ട, ഞാൻ ഡീൽ ചെയ്യാം, ശെരിയാണ് എനിക്ക് ഒന്നും പറ്റിയില്ല , പക്ഷേ ആ കിടക്കുന്ന സാധനങ്ങൾക്ക് എനിക്ക് നഷ്ട്ട പരിഹാരം വേണം. 80000 രൂപയുടെ മുതൽ ആണ് ...നിന്റെ ലൈസൻസ് എടുക്ക് “

💬 Comments

View all comments