0%

Chapter Title : ചതുരംഗ വേട്ട [Chuckcanon]

Author : Kambikathakal Read All Parts 151

ചതുരംഗ വേട്ട

Chathuranga Vetta | Author : Chuckcanon


സമയം പുലർച്ചെ മൂന്നു മണി!!!!!!

എറണാകുളം ജില്ലാ പോലീസ് മേധാവി രാജേന്ദ്ര വർമ്മയുടെ വസതിയിൽ നിന്നും ടെലഫോൺ ശബ്ദം മുഴങ്ങി കേട്ടു.

രാ. വർമ്മ: എന്താടോ പുലർച്ചക്ക് ശല്യം ചെയ്യുന്നത്?

മറുഭാഗത്ത് : സോറി സർ , ഒരു അത്യാവശ്യ കാര്യമാണ്

രാ. വർമ്മ : താൻ കാര്യം പറ

മറു ഭാഗം: സർ നമ്മുടെ ജോൺ പീറ്റർ മരണപ്പെട്ടു!!

രാ. വർമ്മ: ഏത് നമ്മുടെ ജെ പി ഗ്രൂപ്പിന്റെ ജോൺ പീറ്ററോ???

മറു ഭാഗം: അതേ സർ

രാ. വർമ്മ : അവൻ തീർന്നോ എന്നാൽ ഈ നഗരം രക്ഷപ്പെടും☺️☺️ എന്നാലും

ആ റാസ്കൽ ഇത്ര സിംപിൾ ആയി ചാവേണ്ടവനല്ലാ നരകിച്ച് മരിക്കണം

അത്രക്കും വലിയ വിഷമാണവൻ.

മറു ഭാഗം: പക്ഷേ സർ?

രാ. വർമ്മ: എന്താടോ ഒരു പക്ഷെ? എനി പ്രോബ്ളം?

മറു ഭാഗം: ഒഫ് കോഴ്സ് സർ. ദേർ ഈസ് എ പ്രോബ്ളം ഇൻ ദിസ് ഡെത്ത്

" ഇറ്റ്സ് എ മർഡർ!!! എ കോൾഡ് ബ്ലഡഡ് മർഡർ!!!

രാ. വർമ്മ : വാട്ട് ദ ഹെൽ! ആർ യു ഷുവർ സുധി? ഡിഡ് യു കൺഫോം?

സുധീഷ്‌ : ഇറ്റ്സ് കൺഫോംമ്ഡ് സർ.

ഞാൻ ഇപ്പോൾ സംഭവ സ്ഥലത്താണള്ളത്.പിന്നെ സർ സാറിൻറെയും എന്റെയും ഈ നഗരത്തിന്റെയും ആഗ്രഹം പോലെ തന്നെയാണ് അയാളുടെ മരണവും അത്രക്കും മൃഗീയമായ കൊലപാതകമാണ് നടന്നത്.

രാ. വർമ്മ: ഓക്കെ ശരി ഞാൻ ഉടനെ സ്പോട്ടിൽ എത്താം

കൊച്ചിയിലെ ഒരു ആളൊഴിഞ്ഞ നഗരപ്രാന്തപ്രദേശത്ത്! മാലിന്യം നിറഞ്ഞ ഭാഗത്ത് കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരു മനുഷ്യന്റെ ജഢം കിടക്കുന്നു ആ ശരീരത്തിൽ വലത് കാലും ഇടത് കൈയ്യും അറുത്ത് മാറ്റിയ നിലയിൽ ആ ശരീരഭാഗങ്ങൾ കുറച്ചു മാറി കിടക്കുന്നു. ചുറ്റും ധാരാളം പോലീസ്കാർ നിൽപ്പുണ്ട്. പുലർച്ചെ ആയതിനാൽ സാധാരണ ആളുകൾ കുറവാണ്.

അവിടേക്ക് സൈറൺ മുഴക്കി കൊണ്ട് കമ്മീഷണറുടെ വാഹനം പാഞ്ഞെത്തി. വാഹനത്തിനടുത്തേക്ക് C I സുധീഷ് പാഞ്ഞെത്തി എസ് പി രാജേന്ദ്ര വർമ്മ വാഹനത്തിൽ നിന്നും ഇറങ്ങി. അറുപതിനോടടത്ത പ്രായമുള്ള രാജേന്ദ്ര വർമ്മയെ ആരും ആദ്യം കാണുമ്പോൾ തന്നെ ബഹുമാനത്തോടെ നോക്കും കാരണം നല്ല ശരീരവും ഗാംഭീര്യവും പ്രൗഢിയും അയാൾക്കുണ്ട്. പ്രത്യേകിച്ച് മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം ഏവരെയും ആകർഷിക്കും വളരെ മാന്യമായ

💬 Comments

View all comments