Chapter Title : ചേച്ചിമാരുടെ അനിയൻകുട്ടൻ 2 [Lion]
ഒരു പിടിയും കിട്ടണില്ല""
പറ്റി പോയ അബദ്ധവും എന്നോടുള്ള ദേഷ്യവും എല്ലാം കൂടെ അവനങ്ങു ഒരുമിച്ചു പറഞ്ഞു....
""എടാ സോറി ടാ ഞാൻ കിടന്നങ്ങു ഉറങ്ങിപ്പോയി നീ ചൂടാവല്ലേ നിന്റെ പ്രശ്നം തീർത്തിട്ടെ നമ്മള് ആ കല്യാണത്തിന് പോണുള്ളൂ അതു പോരെ""
അവനെ സമാധാനിപ്പിക്കാൻ എന്നോണം ഞാനവനൊരു വാക്ക് കൊടുത്തു....
""മ്മ് ശരി നീ വേഗം പോയി ഡ്രസ്സ് മാറിയിട്ട് വാ കുളിച്ചില്ലേ നീ നേരത്തെ""
അവൻ ചിപ്സും കൊറിച്ചു കൊണ്ട് ആരാഞ്ഞു...
"ഓ കുളിയൊക്കെ വന്നപാടെ കഴിഞ്ഞതാടാ ഞാൻ ഒന്നു ഡ്രസ്സ് മാറിയിട്ട് പെട്ടന്ന് വരാം അതു വരെ നീ ഇതും തിന്നോണ്ട് ഇവിടെ ഇരി എനിക്കു നല്ലോണം വിശക്കുന്നുമുണ്ട് രാവിലെ ഒന്നും കഴിച്ചില്ലടാ"
ഞാനവനെ ഒന്നോർമിപ്പിച്ചു...
""അതൊക്കെ ഇനി അവിടെ പോയി കഴികാം ബിരിയാണിയ അവിടെ നീ പോയി ഡ്രസ്സ് മാറിയിട്ട് വാടാ""
അവന്റെ തിരക്ക് കണ്ടപ്പോൾ പിന്നെ ഞാനൊന്നും പറയാൻ നിൽക്കാതെ മുറിയിൽ പോയി...
പാന്റും ഷർട്ടുമിട്ട് പെട്ടന്നൊന്നു ഒരുങ്ങിയ ഞാൻ പോകാനായി റെഡിയായി...
"ടാ ദേ പോകുന്നതൊക്കെ കൊള്ളാം നേരത്തിനും കാലത്തിനും ഇങ്ങു എത്തിക്കോണം കേട്ടല്ലോ കണ്ണാ നിന്നോടും കൂടിയ പറഞ്ഞെ രാത്രിയൊന്നും അങ്ങനെ കറങ്ങാൻ പോകണ്ടാന്നു"
ഇറങ്ങാനായി നിന്ന എന്നെ അമ്മ ഒന്നോർമിപ്പിച്ചു ഒപ്പം കണ്ണനെയും...
"ശരി അമ്മേ എത്തിക്കൊള്ളാം ഞാൻ പോകുവാട്ടോ"
അച്ഛൻ കണ്ണുരുട്ടി ഒന്നു വിരട്ടിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല....
അങ്ങനെ ഞങ്ങൾ വണ്ടിയും എടുത്തു വീട്ടിൽ നിന്നും ഇറങ്ങി...
"ടാ എന്താ പ്രോഗ്രാം എങ്ങോട്ടാ ഇപ്പൊ പോകുന്നെ"
കണ്ണൻ എന്തു ചെയ്യണേമെന്നറിയാതെ എന്നോട് ചോദിച്ചു....
"നീ ഒരു കാര്യം ചെയ്യ് നേരെ ടൗണിലേക്ക് വിട്"
ഞാൻ എന്റെ ഫോൺ കൈയിൽ എടുത്തു കൊണ്ട് അവനോടു പറഞ്ഞു...
""അതെന്തിനാടാ""
അവൻ കാര്യമറിയാൻ എന്നോണം ചോദിച്ചു...
"കാര്യം ഉണ്ടെടാ എന്തായാലും നിന്റെ ആ പ്രശ്നം തീർത്തിട്ടെ ഇനി ബാക്കി എന്തു കാര്യവും ഉള്ളു എന്റെ കൂടെ പഠിച്ച ഒരു ഫ്രണ്ട് ഉണ്ട് അമല് അവന്റെ അച്ഛനൊരു മെഡിക്കൽ ഷോപ്പ് ഉണ്ട് ടൗണില് അവിടെ നിൽകുന്നത് അവന അവനെ വിളിച്ചിട്ട് കാര്യം
💬 Comments
View all comments