Chapter Title : ചേച്ചിമാരുടെ ഒപ്പം [ഷഡ്ജൻ]
എങ്കിലും പതിനാറ് കാരിയുടെ ചിരിയും
കളിയുമാണ്! അതുകൊണ്ട് കൂടെയാണ്
ആൻമരിയയ്ക്ക് ഷാനിയോട് താത്പര്യം
ഇല്ലാത്തത്.. ജിൻസി ചേച്ചിയാണെങ്കിൽ
ഓടി നടന്ന് മിടുക്കിയായി ജോലി ചെയ്യും..
മാത്രമല്ല നല്ല ഉത്തരവാദിത്വവും! എന്നാൽ
അത്യാവിശ്യം കളിയും ചിരിയുമെല്ലാമുണ്ട്
താനും! കടയിലെ കണക്ക് വരെ നോക്കി
മുന്നോട്ട് കൊണ്ടുപോകുന്നത് ജിൻസി
ചേച്ചിയാണ്.. മാത്രമല്ല സാധാരണ നമ്മൾ
പെണ്ണുങ്ങളെക്കുറിച്ച് പറയുന്ന പോലെ
വായിട്ടലച്ച് പ്രശ്നമൊന്നുമുണ്ടാക്കില്ല..!
എന്നാൽ ഇതുപോലെ പറയണ്ട കാര്യം
പറയുകയും ചെയ്യും വഴക്കുണ്ടാക്കാതെ
നോക്കുകയും ചെയ്യും...!!!! അതുകൊണ്ട്
തന്നെ എനിക്കു ഷാനി ചേച്ചിയുടെ തൊട്ടു
തലോടലും കളിയും ചിരിയും നല്ല പോലെ
ഇഷ്ടമായിരുന്നെങ്കിലും ഒരു ബഹുമാനം
കലർന്ന ഇഷ്ടക്കൂടുതൽ നമ്മുടെ ഈ മിടുക്കി ജിൻസിചേച്ചിയോടായിരുന്നു..!
““ഷാനിയെ കെട്ടിയോനടിച്ചിട്ട് ഇന്നലെ ഹോസ്പിറ്റലിൽ ആര്ന്നെടാ.." ഞങ്ങളുടെ മിഴുങ്ങസ്യയായ ഇരുപ്പ് കണ്ട് ജിൻസിചേച്ചി
അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“”ങ്ഹേ.. .."" ഞാനും വിനോദും ഒരുമിച്ച്
അന്തംവിട്ട് നോക്കി.
““അവള് ഫ്രണ്ടിന്റെ കൂടെ പോയതാ
ഞാറാഴ്ച ... അയ്യാള് വൈകിട്ട് കള്ള്
കുടിച്ചിട്ട് കൊറേയടിച്ചു." ജിൻസിചേച്ചി കെട്ടിയോനെ കുറ്റപ്പെടുത്തിയെന്നോണം
പിറുപിറുത്തു..
“ അത് പിന്നെ കിട്ടിലെങ്കിലല്ലേ.." ആൻ
മരിയ ചേച്ചി കെട്ടിയോന്റെ വശം പിടിച്ച്
പറഞ്ഞു.
ഫ്രണ്ടിന്റെ കൂടെപ്പോയതിന് കെട്ടിയോൻ
അടിക്കുന്നതെന്തിനാണ്!? ഞങ്ങൾ രണ്ട്
പേരും മുഖാമുഖം നോക്കി കണ്ണ് മിഴിച്ചു.
“”ഇവിടെ പ്രീപെയ്ഡ് ടാക്സി ഓടിക്കുന്ന
സച്ചി ഇല്ലേ ... അവന്റെ കൂടെയാ അവള്
പോയത്"" ജിൻസി ചേച്ചി സാമ്പാറിളക്കി
ഉള്ള കാര്യം പെട്ടെന്ന് പറഞ്ഞു!ഇതാണ്
ജിൻസി ചേച്ചി..!ഉള്ള കാര്യം വൃത്തിയായി
പറയണ്ട പോലെ പെട്ടന്ന് പറയും.....!!!
സംഗതി അവിഹിതം ആണെന്ന് പെട്ടന്ന്
മനസിലായി
💬 Comments
View all comments