Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]
തികച്ചും വ്യത്യസ്തമായിരുന്നു.
അവൾ വന്നതോടെ ആ വലിയ വീടിനുള്ളിലെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞു. "മെറീന ഉള്ളത് ഒരു ആശ്വാസമാണ് ജോജി, കൂട്ടുകാരിയുടെ മകളാണെങ്കിലും ഇവൾ അമ്മച്ചീ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ ഒരു സന്തോഷം..." അന്നാമ്മ പറഞ്ഞു. "..... എൻ്റെ അമ്മച്ചീീ....
എൻ്റെ അമ്മച്ചീ അല്ലെങ്കിലും അമ്മച്ചീ എൻ്റെ അമ്മച്ചീ തന്നെയല്ലേ...". അവൾ ഭക്ഷണം കഴിക്കാനായി പ്ലേറ്റ് എടുത്ത് വിളമ്പി കഴിക്കാൻ ആരഭിച്ചു. ജോജി അന്നാമ്മയെ നോക്കി ചിരിച്ചു. "ഇവിടെ ഈ തറവാട്ടിൽ ഞാനും എന്റെ ഓർമ്മകളും മാത്രമാകുമ്പോൾ ഇവളാണ് ഇടയ്ക്കൊക്കെ വന്ന് ബഹളം വെക്കുന്നത്.".
ദീർഘ നിശ്വാസം വിട്ടുക്കൊണ്ട് അന്നാമ്മ പറഞ്ഞു. "..... ഓാാ... സെൻ്റീ ഡയലോഗ്ഗൊക്കെ വിടെ അമ്മച്ചീീ.. ഫുഡ് അടിച്ച് നമുക്ക് മൂന്ന് പേർക്കും ഒന്ന് കറങ്ങാൻ പോയാലോ ...". മെറീന രണ്ടു പേരോടായി ചോദിച്ചു. ".... ഞാൻ റെഡീ ...". ജോജീ സമ്മതിച്ചു.
"അമ്മച്ചീ, ഈ അടുത്ത് ഇവിടെ അടുത്തൊരു പുതിയ വാട്ടർ തീം പാർക്ക് തുറന്നിട്ടുണ്ട്. നമുക്ക് എല്ലാവർക്കും കൂടി ഇന്ന് അവിടെ വരെ ഒന്ന് പോയാലോ?" മെറീന ആവേശത്തോടെ ചോദിച്ചു. അന്നാമ്മ ഒന്ന് അമ്പരന്ന് ഞങ്ങളെ പരസ്പരം നോക്കി, എന്നിട്ട് പതിയെ പറഞ്ഞു, "പിള്ളേരേ, നിങ്ങൾ പോയി വാ. എനിക്കിപ്പോ അതിനൊന്നും വയ്യ. ഞാനില്ല.".
അന്നാമ്മ അതേ അമ്പരപ്പോടെ ഞാനോ എന്ന മട്ടിൽ പറഞ്ഞു. ജോജി തന്റെ പ്ലേറ്റിൽ നിന്നും തലയുയർത്തി അവരെ നോക്കി. "ചേച്ചിയമ്മ ഈ വീടിന്റെ പുറത്തേക്കൊന്നും ഇറങ്ങാറില്ലേ?"
"പിന്നെ... വല്ലപ്പോഴും പള്ളിയിലേക്ക് എങ്ങാനും പോയാലായി. അതും ഞാൻ നിർബന്ധിച്ചാൽ മാത്രം," മെറീനയാണ് അതിന് മറുപടി നൽകിയത്.
💬 Comments
View all comments