Chapter Title : ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് 001 [ഡോ.കിരാതൻ]
പറഞ്ഞു. "ഈ പെണ്ണിന്റെ ഒരു നിർബന്ധം കൊണ്ട് .....,"
അന്നാമ്മ മെറീനയെ നോക്കി ഒന്ന് കെറുവിച്ചു കൊണ്ട് പറഞ്ഞു. പക്ഷേ ആ കെറുവിനുള്ളിൽ ഒരു സന്തോഷം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. "ചേച്ചിയമ്മയ്ക്ക് ചുരിദാർ നന്നായി ചേരുന്നുണ്ട്. ശരിക്കും സുന്ദരിയായിട്ടുണ്ട്," ജോജി വീണ്ടും പറഞ്ഞു.
"അതുതന്നെയാ ജോജി അങ്കിളേ ഞാനും പറഞ്ഞു വരുന്നത്! കണ്ടില്ലേ, ആ സാരിയൊക്കെ മാറിയപ്പോൾ എന്ത് ലുക്കാണെന്ന്," മെറീന ആവേശത്തോടെ ശരിവെച്ചു. "രണ്ടുപേരും കൂടി എന്നെ കളിയാക്കിയത് മതി. ഇതാ കാറിന്റെ ചാവി," അന്നാമ്മ കാറിന്റെ ചാവി ജോജിയുടെ നേർക്ക് നീട്ടി.
അവരുടെ സ്വരത്തിൽ ഒരു ചെറിയ പരിഭവം ഉണ്ടായിരുന്നെങ്കിലും കണ്ണുകളിൽ പുതിയൊരു തിളക്കമുണ്ടായിരുന്നു. ജോജി ഡ്രൈവിംഗ് സീറ്റിലിരുന്നു. അന്നാമ്മ മുന്നിലും മെറീന പിന്നിലുമായി ആ വെള്ള കാർ തറവാടിന്റെ പടികൾ ഇറങ്ങി. വാട്ടർ തീം പാർക്ക് ലക്ഷ്യമാക്കി നീങ്ങി.
വാട്ടർ തീം പാർക്കിൽ നല്ല തിരക്കുണ്ടായിരുന്നു. ടിക്കറ്റ് എല്ലാം എടുത്ത് ജോജി തിരക്കിന്റെ ഇടയിലൂടെ അവരെ തിരഞ്ഞു. ടിക്കറ്റുകൾ കയ്യിലൊതുക്കി അവൻ മുന്നോട്ട് നീങ്ങുമ്പോൾ, മഞ്ഞ ടീഷർട്ടും നീല ജീൻസും ധരിച്ച മെറീനയെ ദൂരെ നിന്നുതന്നെ തിരിച്ചറിയാമായിരുന്നു. ഏത് ആൾക്കൂട്ടത്തിലും പെട്ടെന്ന് കണ്ണിലുടക്കുന്ന വശ്യമായ സൗന്ദര്യമായിരുന്നു അവളുടേത്.
അവൾക്കരികിലെത്തിയ ജോജി ഒരു നിമിഷം നിന്നുപോയി. അത് അവൻ്റെ ചേച്ചിയമ്മയുടെ പ്രകടമായ മാറ്റമായിരുന്നു. അന്നാമ്മ അവിടെയുള്ള ഒരു കടയിൽ നിന്ന് വട്ടത്തിലുള്ള വലിയൊരു തൊപ്പി വാങ്ങി ധരിച്ചിരിക്കുന്നു. ആ വെള്ള ചുരിദാറിനൊപ്പം ആ തൊപ്പി കൂടി വന്നപ്പോൾ അന്നാമ്മയെ കണ്ടാൽ ഉത്തരേന്ത്യയിൽ നിന്നുള്ള ഏതോ സമ്പന്ന കുടുംബത്തിലെ യുവതിയെപ്പോലെയുണ്ട്.
ജോജി പതുക്കെ അടുത്ത് ചെന്ന് തന്റെ
💬 Comments
View all comments