0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 11 ??[EMPURAN]

Author : ~empu®an Read All Parts 847

അതുകൊണ്ട് തന്നെ വിളിച്ചു കഴിഞ്ഞു 15 മിനിറ്റിനകം അവൻ വണ്ടിയുമായി എത്തി....

അങ്ങനെ പോകുന്ന വഴിക്ക് അവനെ അവന്റെ വീട്ടിൽ ഡ്രോപ്പും ചെയ്ത് ഞാൻ നേരെ അവളെ പിക്ക് ചെയ്യാനായി അമ്മവീട്ടിലോട്ട് വച്ചു പിടിച്ചു...

കറക്ട് പറഞ്ഞാൽ 40 മിനിറ്റെ എനിക്കവിടെ എത്താൻ വേണ്ടി വന്നുള്ളൂ... ബസ്സിലാണെങ്കിൽ 1മണിക്കൂർ തികച്ചും വേണം...

അങ്ങനെ ഒരുകണക്കിന് അവിടെ എത്തി ബൈക്ക് നിർത്തിയതും ഉള്ളിൽ നിന്ന് അവൾ ഓടി വന്നുകൊണ്ട് എന്നോട്...

ഡാ ഒരു 10 മിനിട്ടുട്ടോ നീ വാ കേറി ഇരിക്ക്.. അതും പറഞ്ഞവൾ ഉള്ളിലേക്ക് പോയി..

അപ്പോഴേക്കും മാമനും വന്നിരുന്നു... എന്നെ കണ്ടപാടെ മാമൻ അമ്മായിയോടായി....

ഡി ഇതാ ചെക്കൻ വന്നേക്കുന്നു... അവനു ചായ എടുത്തേ... എന്നും പറഞ്ഞ് വീട്ടിലെ വിശേഷങ്ങളെല്ലാം ചോദിക്കാൻ തുടങ്ങി...

അങ്ങനെ ഓരോന്ന് സംസാരിച്ചിരിക്കുന്ന സമയത്താണ് ചായയുമായി ലച്ചുവിന്റെ എൻട്രി.. നേരത്തെ കണ്ടപോലെ തന്നെയായിരുന്നു...

കുളിച്ച് സാരിയുടുപ്പൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരുങ്ങിട്ടുണ്ടായിരുന്നില്ല...

എങ്കിലും എനിക്ക് അവളെ ആ കോലത്തിൽ കണ്ടപ്പോൾ പെണ്ണുകാണാൻ വന്നൊരു ഫീലായിരുന്നു... നിമിഷനേരം കൊണ്ട് എനിക്ക് ചായയും തന്ന് ഇപ്പോവരാന്നും പറഞ്ഞ് അവൾ നേരെ റൂമിലോട്ട് പോയി..

ഒരു പത്തു മിനിറ്റ് ആയിക്കാണും ലച്ചു ഒരുക്കങ്ങളെല്ലാം കഴിഞ്ഞുകൊണ്ട് പോവാൻ റെഡിയായി എന്റെ അടുത്തേക്ക് വന്നു...

എന്തേലും കഴിച്ചിട്ട് പോവാം എന്ന് മാമൻ പറഞ്ഞെങ്കിലും ഞാനതിനെ വിസമ്മതിച്ചുകൊണ്ട് മാമനോടും അമ്മായിയോടും യാത്ര പറഞ്ഞ് ബൈക്കിൽ കയറി അവിടുന്ന് വണ്ടി എടുത്തു...

അവിടുന്ന് വണ്ടി എടുക്കുന്നവരെ അകലം പാലിച്ചിരുന്നവൾ കുറച്ചു കഴിഞ്ഞതും എന്റെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപിടിച്ചിരുന്നപ്പോൾ എനിക്ക് ശെരിക്കും അതിശയം തോന്നി...

💬 Comments

View all comments