Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]
ഞാൻ അതിൽ ഒതുക്കി...
എടാ നീ പേടിക്കൊന്നും വേണ്ട എനിക്ക് ഇത് ആദ്യം കേട്ടപ്പോൾ നല്ല ദേഷ്യമൊക്കെ തോന്നിയെങ്കിലും ഇവളായി സംസാരിച്ചതോടെ ഞാൻ ഒക്കെയായി...
എന്റെ സ്വരം ഇടറിയത് കണ്ടിട്ടാവണം ചേച്ചി എന്റെ അടുത്ത് വന്നിരുന്നു തലയിൽ തലോടികൊണ്ട് പറഞ്ഞു...
എന്നാലും ഒരു ക്ലൂ പോലും തരാതെ നി ഇത്രയും കാലം ഇത് കൊണ്ടു നടന്നല്ലോടാ പട്ടി .. അതിലാ എനിക്കു ദേഷ്യം... അതും പറഞ്ഞു ചേച്ചി എന്റെ പുറത്തൊരു അടി തന്നു...
സോറി ചേച്ചി ഞാൻ നിന്നോട് ഇത് പല പ്രാവശ്യം പറയണം എന്ന് വിചാരിച്ചതായിരുന്നു... പിന്നെ നിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാത്തത് കൊണ്ട് പറയാതിരുന്നതാ...
മം.. അതൊന്നും കൊഴപ്പില്ല... നിയല്ലെങ്കിൽ ഇവളെങ്കിലും ഇപ്പോഴിത് എന്നോട് പറഞ്ഞല്ലോ അത് മതി...
അതും പറഞ്ഞു ചേച്ചി കയ്യിലുണ്ടായിരുന്ന പാത്രം അടുക്കളയിൽ വെക്കാനായി അങ്ങോട്ട് നടന്നു...
സത്യത്തിൽ എനിക്ക് ഒരു സ്വപ്നം കണ്ടെണീറ്റ ഫീലായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്...
ഇത്ര പെട്ടന്ന് സമ്മതിക്കാൻ മാത്രം ചേച്ചിക്കിത് എന്ത് പറ്റി... ഇതിനാണോ ഞാൻ ഇത്രയും നാള് മടിച്ചിരുന്നെ... അങ്ങനെ ഓരോന്നോരോന്നായി എന്റെ മനസ്സിൽ ഞാൻ ചിന്തിച്ചു കൂട്ടാൻ തുടങ്ങി...
പെട്ടന്ന് എന്റെ നോട്ടം പോയത് ലച്ചുവിന്റെ അടുത്തോട്ടായിരുന്നു...
ഡി ലച്ചൂ... എന്താടി ചേച്ചിക്ക് പറ്റ്യേ.. നീ എന്താ അതിനുമാത്രം അവളുമായി സംസാരിച്ചേ... ഒറ്റ ശ്വാസത്തിൽ ഞാനവളോട് ചോദിച്ചു...
എടാ അത്.. ഞങ്ങൾ നേരത്തെ റൂമിൽ ഇരിക്കുമ്പോൾ അവൾ എന്നോട് ഇങ്ങോട്ട് ചോദിക്കായിരുന്നു... നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച്...
അപ്പോ നീ എന്താ പറഞ്ഞേ...?
ഞാൻ ആദ്യമൊക്കെ ഒന്നുല്ലന്നാ പറഞ്ഞേ... പക്ഷെ നിന്റെ
💬 Comments
View all comments