Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]
അറിയോ.. ഈ രണ്ടു സാധനങ്ങളും തമ്മിൽ ചേരത്തില്ലന്നെ.... എങ്ങനേലും ഇവറ്റകളെ ഒന്നിപ്പിച്ചിട്ട് വേണം ഞങ്ങടെ കാര്യം ചേച്ചിയോട് പറയാൻ എന്നും പറഞ്ഞു നിൽക്കുമ്പോഴാണ് ചേച്ചിയെ അവിടെ ഒറ്റക്ക് നിർത്തിട്ടു ഇവളിങ്ങോട്ട് വന്നേക്കുന്നത്...
അതിനു ഞാനവിടെ ആരെയും കണ്ടില്ലല്ലോ...
ഞാൻ പിടിച്ചു തിരുമ്മിയ ചെവിയിൽ ഉഴിഞ്ഞു കൊണ്ട് സങ്കടഭാവത്തോടെ ലച്ചു എന്നോട് പറഞ്ഞു..
എടി പോത്തേ.. നിങ്ങൾ എല്ലാരും ഇവിടെ നിൽക്കുമ്പോൾ അവൾക്ക് അവിടെ കൂട്ട് ഉണ്ടാവില്ലെന്ന് നിനക്ക് ഊഹിച്ചൂടെ...
എല്ലാരുടെയും മുമ്പിൽ വെച്ച് പറഞ്ഞത് കൊണ്ട് അവൾ എന്നോട് ഒന്നും മിണ്ടാതെ ദയനീയ ഭാവത്തോടെ എന്നെ നോക്കി...
ശരി നിയങ്ങോട്ട് ചെല്ല് വേഗം.. അവിടെ ചേച്ചിയുടെ മുഖം കടന്നൽ കുത്തിയപോലെ ആയിട്ടുണ്ട്...
അവളുടെ താടിയിൽ പിടിച്ചുകൊണ്ട് ചെറുചിരിയോടെ ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തു ചെറിയൊരു തിളക്കം വന്നത് ഞാൻ കണ്ടു...
അതേ ലച്ചുവേ പിന്നെ അവിടെ പോയി അവളുമായി ഉടക്കാനൊന്നും നിക്കല്ലേട്ടോ...
ഞാൻ ഉടക്കാനൊന്നും പോണില്ല നിന്റെ ചേച്ചീടെ നാവ് ചുമ്മാതിരിക്കില്ല അതോണ്ടാ എനിക്ക് ദേഷ്യം വരുന്നത്..
നീയൊന്ന് കൂളാവ് എന്നിട്ട് എന്റെ മോളു ചെന്ന് അവളെ നൈസായി സോപ്പിട്ടു നിക്ക്..
അതിനു തലയും ആട്ടികൊണ്ട് പെട്ടന്ന് തന്നെ അവൾ നേരെ ഉള്ളിലോട്ടു പോയി...
ഇതിനിടയിൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്ന എന്റെ ഫ്രണ്ട്‌സിനെ ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്..
ടാ അളിയന്മാരെ എങ്ങനുണ്ട് എന്റെ "വരും കാല മനൈവി "
ഒരു രക്ഷയും ഇല്ല മോനെ.... അവള് പൊളിയാ എന്നാ കമ്പനിയാടാ...
ഇടയിൽ കയറികൊണ്ട് ലിജോ എന്നോട് പറഞ്ഞു..
അത് പിന്നെ എന്റെ സെലെക്ഷൻ അല്ലേടാ
💬 Comments
View all comments