Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 12 ??[EMPURAAN]
പറയുമ്പോൾ തൊട്ടപ്പുറത്തു ഇരുന്നുകൊണ്ട് ലച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...
അയ്യോ വേണ്ടായേ... എന്നോടാരും ഒന്നും പറഞ്ഞില്ലേലും കൊഴപ്പില്ല നിങ്ങൾ എപ്പോഴും ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ മതി എനിക്ക്..
അതും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കയറി ലച്ചുവിന്റെ അടുത്തായി ഇരിന്നുകൊണ്ട് അവളുടെ ഷോൾഡറിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു..
ഇളിക്കുന്നോടി കഴുതേ....
അത് ചേച്ചി കണ്ടത് കൊണ്ടാണോ എന്തോ ചേച്ചിയുടെ അപ്പോഴുള്ള ഭാവം എനിക്കാ മുഖത്തുനിന്ന് വായിച്ചെടുക്കാൻ സാധിച്ചില്ല...
ഇതിനിടക്കാണ് ചേച്ചിയെ അമ്മ എന്തോ കാര്യത്തിനായി അടുക്കളയിലേക്ക് വിളിക്കുന്നത്...
അത് കേട്ടതും ഉള്ളിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും ചേച്ചിയുടെ മുഖത്തേക്ക് നോക്കിയതോടെ ആ ഇരച്ചിരമ്പിയ സന്തോഷമെല്ലാം ഒറ്റ സെക്കന്റ് കൊണ്ട് ഇല്ലാതായി... അതുപോലെ കലിപ്പിച്ചായിരുന്നു ചേച്ചിയുടെ നോട്ടം..
പക്ഷെ എന്നെ അതിശയിപ്പിച്ചുകൊണ്ട് പെട്ടന്ന് തന്നെ ചേച്ചി എന്റെ മുഖത്തു നോക്കി ചെറു ചിരിയോടെ റൂമിൽനിന്നും പുറത്തോട്ട് പോയി...
സത്യത്തിൽ എനിക്കത് വിശ്വസിക്കാനായില്ല.. അവൾക്കെന്തോ മാറ്റം വന്നതായി എനിക്ക് ഒരു നിമിഷം തോന്നിപോയി..
ലച്ചു എന്ത് പറ്റിയടി എന്റെ ചേച്ചിക്ക്.. ആദ്യം കലിപ്പിച്ചു നോക്കുന്നു പിന്നെ ചിരിച്ചു കൊണ്ട് പുറത്തോട്ട് പോവുന്നു .. എന്തെക്കെയോ വിപരീതമായി നടക്കുന്നപോലെ... ഞാൻ ലച്ചുവിനോട് ചോദിച്ചു....
ആഹ്... എനിക്കൊന്നും അറിയത്തില്ല... നിന്റെയല്ലേ ചേച്ചി അപ്പൊ അങ്ങനൊക്കെ ഉണ്ടാവും... ചെറുചിരിയോടെ ലച്ചുവത് പറഞ്ഞവസാനിപ്പിച്ചു...
പക്ഷെ അപ്പോഴും ഞാൻ ചിന്തിച്ചതിനുള്ള മറുപടി എനിക്ക് തൃപ്തികരമായി കിട്ടിയിരുന്നില്ല...
ടാ പിന്നെ.. ഞാനും അമ്മയും കൂടി പുറത്തു പോവാട്ടോ... രണ്ടുമൂന്നു വീടുകളിൽ പായസം കൊടുക്കാനുണ്ട്.. ഒരു അര മണിക്കൂർ കഴിഞ്ഞേ വരൂ.. അത് വാതിലിനടുക്ക് വന്നു ചേച്ചി പറയുമ്പോൾ
💬 Comments
View all comments