Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 13 ??[~empu®an]
ബെഡിൽ ഇരുന്നു...
ഒന്നും മനസ്സിലാവാതെ മിണ്ടാതെ അങ്ങനെ ഒരു 10 മിനിറ്റ് ഇരുന്നുകാണും...
പെട്ടന്നൊരു സൂര്യോദയം പോലെ ഞാൻ അവിടെ നിന്നും എഴുന്നേറ്റു ലച്ചുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു...
വിനു കൈ വിട്... വേദനിക്കുന്നു... എങ്ങോട്ടാ പോണേ... എടാ പറയടാ....
അവൾ പറഞ്ഞതിന് മറുപടി കൊടുക്കാൻ നിൽക്കാതെ ഞാൻ ചേച്ചിയോടായി പറഞ്ഞു...
ഡി ചേച്ചി നീ ടെൻഷൻ അടിക്കൊന്നും വേണ്ടാ എനിക്കിവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്... അത് കഴിഞ്ഞ ശേഷം വിട്ടാക്കാം... നീ ഉറങ്ങിക്കോ!!!!!!!
അതും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോൾ ചേച്ചി വായും പൊളിച്ചു ഇരിക്കുന്നത് കണ്ടു എനിക്ക് ചിരിയാണ് വന്നത്.... എന്നാലും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ കണക്കിലെടുത്തുകൊണ്ട് ഞാനത് കടിച്ചമർത്തി അവളെയും കൊണ്ട് എന്റെ റൂമിലോട്ടു നടന്നു!!!!!!
അവിടെയെത്തിയതും ഞാനവളെ ബെഡിലേക്ക് തള്ളിയിട്ട ശേഷം പോയി വാതിൽ കുറ്റിയിട്ട് തിരിച്ചു വന്നു അവളുടെ ഇടുപ്പിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ചോദിച്ചു....
സത്യം പറയടി.... എന്താ നടന്നേ.!!!!!
എന്ത് നടക്കാൻ...
അവൾ ഞാൻ പിടിച്ചിരുന്ന കൈ തിരുമിക്കൊണ്ട് മുഖത്തു നോക്കാതെ പറഞ്ഞു....
ലച്ചൂസേ... പ്ലീസ് പറയടി എന്താ ചേച്ചീടെ മനസ്സ് മാറാനുള്ള കാരണം...
ഡാ അത് നീ നേരത്തെ ദേഷ്യപ്പെട്ട് പോയതിന് ശേഷം റൂമിൽ ചെന്ന് ഞാനും അവളും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വാക്ക് തർക്കമായി....
എന്തിന്..!!!
എടാ ഞങ്ങൾ രണ്ടുപേരും കൂടി തന്നെയായിരുന്നു നിന്നെ ട്യൂൺ ചെയ്തത്.. പക്ഷെ.... നീ എന്റെ പേരും പറഞ്ഞു ദേഷ്യപ്പെട്ട് പോയപ്പോ എനിക്കത് ഫീലായി...
നിന്റെ പേര് പറഞ്ഞോ.... ഞാനോ...!!!!
ഉം.... നീ പറഞ്ഞില്ലേ ലച്ചുന്റെ മുമ്പിൽ വെച്ച് നീ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് അവളോട്.... അത് കേട്ടപ്പോൾ ഞാൻ നിന്റെ പ്രണയത്തിനെ മിസ്സ് യൂസ് ചെയ്‌തെന്ന് എനിക്ക് തോന്നി പോയെടാ അതാ ഞാനവളുമായി വഴക്ക് കൂടിയേ...
എന്നിട്ടോ.!!!!
അവൾ കുറെ കരഞ്ഞു... സോറിയും പറഞ്ഞു നമ്മൾ ചുമ്മാ അഭിനയിക്കാന്നാ അവൾ വിചാരിച്ചിരുന്നേ... അത് അല്ല എന്ന് ഞാൻ ക്ലിയർ ചെയ്തുകൊടുത്തു.....
ലച്ചു.... ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞോട്ടെ...
എന്താടാ...!!!!
ഡി ചേച്ചി നിന്നോട് എന്തൊക്കെയാ പറഞ്ഞേ.....
അതൊക്കെ വിടടാ... ഞാൻ എല്ലാം മറന്നു...
ഇല്ലടി നീ അറിയണം.....നിയെന്നെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കിലും ഞാനിത് പറയാതിരുന്നാൽ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപോവും..
അതും പറഞ്ഞു ഞാൻ തുടർന്നു....
അവൾ നിന്നോട് പറഞ്ഞതെന്താന്ന് എനിക്ക് നീ പറഞ്ഞുള്ള അറിവേ ഉള്ളൂ...
💬 Comments
View all comments