Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]
തോന്നുന്നേ...
എന്തുപറ്റി അടിയെങ്ങാനും കൂടിയോ...
ഏയ് അവളുടെ ചുണ്ടില് എന്തോ വന്നിരുന്ന് തടിപ്പ് വന്നിട്ടുണ്ട് ഞാനതിനെ കളിയാക്കീതാ.. അപ്പൊ തൊട്ട് മിണ്ടുന്നില്ല....
ഓഹ് അതാണോ ഞാൻ വിചാരിച്ചു നിങ്ങള് തമ്മിൽ തല്ലെങ്ങാനും കൂടിക്കാണോന്ന്... ശെരി മോൻ അകത്തോട്ടു വാ...
മാമനോ അമ്മായി...?
മാമൻ വർക്കിന് പോയേക്കുവാ മോനെ... അല്ല മോനെ കഴിക്കാൻ എടുക്കട്ടെ...
വേണ്ട അമ്മായി ഞങ്ങളവിടുന്ന് കഴിച്ചിട്ടാ വന്നേ... കുടിക്കാൻ എന്തേലും എടുത്താ മതി...
മം ശെരി.. എന്നാ മോനിവിടിരിക്ക് അമ്മായി ഇപ്പൊ കൊണ്ടുവരാം..
അതേ അമ്മായി അവൾക്കും കൂടി എടുത്തോട്ടാ ഞാനിപ്പോ കൂട്ടീട്ട് വരാ..
അതും പറഞ്ഞു ഞാൻ നേരെ മേലെ അവളുടെ റൂമിലോട്ട് നടന്നു...
എന്തോ അവളെന്നെ കാത്തിരിക്കുന്ന പോലെയാണ് എനിക്കാ ഇരുപ്പ് കണ്ടപ്പോൾ തോന്നീത്...
അല്ല എന്റെ ലച്ചൂസിന്റെ പിണക്കം ഇതുവരെ മാറീലെ... എന്നെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തേ.... പോട്ടെ സോറി എന്നോട് ക്ഷമിക്ക്...
അവളുടെ ഭാഗത്തു നിന്നും ഒരു മറുപടിയും കിട്ടാതെയായപ്പോൾ ഞാൻ വീണ്ടും തുടർന്നു...
അതേ ലച്ചൂസേ നീയെന്തേലുമൊന്ന് പറ... നീയൊന്നും മിണ്ടാതിരുന്നാൽ പോവുമ്പോൾ എനിക്കൊരു സമാധാനവും ഉണ്ടാവില്ല...
പോണോരൊക്കെ പൊക്കോ... ഇനി ഞാൻ മിണ്ടാത്തേന് ആരുടേം സമാധാനം പോണ്ടാ..
ഓഹ് അപ്പൊ അതാണ് കാര്യം... വെറുതെയല്ല എന്റെ ചേച്ചിപെണ്ണിന്റെ മുഖം കടുന്നല് കുത്തിയ പോലെ ഇരിക്കുന്നത്.!!! എടി പൊട്ടി ഞാനെന്താ നിന്റടുത്തീന്നു എന്നെന്നേക്കുമായി പോവൊന്നുമല്ലല്ലോ ഇടക്ക് ഞാൻ വരില്ലേ.. പിന്നെ ഒരു കടം കിടക്കുന്നില്ലേ അത് വീട്ടണ്ടേ...
ഒന്ന് പോ അവിടുന്ന്...
ആഹ് ഇതാണ് വേണ്ടത്.. ഇതുപോലത്തെ ലച്ചുവിനെയാണ് എനിക്കിഷ്ടം...അല്ല മുറിവ് എങ്ങനുണ്ട് ലച്ചൂസേ
💬 Comments
View all comments