0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 14 ??[~empu®an]

Author : ~empu®an Read All Parts 712

വേദനയുണ്ടോ... ഞാൻ പതിയെ ചുണ്ടിൽ തടവികൊണ്ട് ചോദിച്ചു...

ഒന്ന് പൊയ്ക്കോണം അവിടുന്ന് എല്ലാം ചെയ്തു വെച്ചിട്ട് അവന്റെയൊരു കൊഞ്ചല്...

ആഹ് പിന്നെ ഞാൻ നിന്റെ അമ്മയോട് ഇത് ഏതോ പ്രാണി വന്നിരുന്നപ്പോ ആയതാന്നാ പറഞ്ഞു വച്ചിരിക്കുന്നത്.. നീ പോയത് കൊളാക്കണ്ടാ... കേട്ടാ...

അല്ല... നീയല്ലേ പറഞ്ഞേ നീ കടിച്ചതാണെന്ന് പറഞ്ഞോളാൻ...

ഓഹോ അങ്ങനാണോ... എന്നാ നീ പറഞ്ഞോടി.. പക്ഷെ അതിനു മുമ്പ് എന്നേം നമുക്കുണ്ടാവുന്ന കൊച്ചുങ്ങളേം പട്ടിണിക്കിടാതെ നോക്കിക്കോളാം എന്ന് നിയെനിക്ക് സത്യം ചെയ്യണം... പറ്റോ.....

അയ്യടാ...

പറ്റില്ലല്ലോ എന്നാ വായും മൂടി എന്റെകൂടെ താഴേക്ക് വാ അവിടെ അമ്മായി ജ്യൂസ് ഉണ്ടാക്കി വെച്ചിട്ടുണ്ടാവും...

വിനൂട്ടാ നിനക്ക് നാളെ പോയാപ്പോരേടാ....

നിനക്കറിയണതല്ലെടി ലിജോന്റെ വണ്ടിയും കൊണ്ടാ ഞാൻ വന്നേക്കുന്നെ എന്ന്... പോരാത്തേന് നാളെ ക്ലാസും ഉണ്ട്.. എക്സാമൊക്കെ അടുക്കാറായില്ലേ ഇനി ലീവധികം എടുത്താലും ശെരിയാവത്തില്ല...

മം ശെരി....

ലച്ചൂസേ മുറിവ് എങ്ങനുണ്ടടി... നിനക്കൊരുപാട് നൊന്തല്ലേ...അതും പറഞ്ഞു നിമിഷനേരം കൊണ്ട് ഞാനവളുടെ അദരങ്ങളെ എന്റെ വായ്ക്കുള്ളിലാക്കി നാവുകൊണ്ട് ആ കീഴ്ച്ചുണ്ടിലെ മുറിവിൽ തലോടി..

പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ഞെട്ടിയെങ്കിലും അധികം വൈകാതെ തന്നെ അവളും എനിക്ക് അനുകൂലമായി നിന്നുതന്നു...പക്ഷെ ഞങ്ങൾക്കത് അധികനേരം തുടരാൻ സാധിച്ചില്ല...

പെട്ടന്നാണ് വിനൂട്ടാ എന്നും വിളിച്ചുകൊണ്ട് അമ്മായി കോണിപ്പടി കേറിവരുന്ന സൗണ്ട് ഞങ്ങൾ കേൾക്കുന്നത്..

പരസ്പരം ചുണ്ടിലെ രുചിയറിഞ്ഞുകൊണ്ടിരുന്ന ഞങ്ങൾ പെട്ടന്നുതന്നെ വിട്ടുമാറി ചുണ്ടിലെ നനവ് തുടച്ചുകൊണ്ട് രണ്ടറ്റത്തേക്കായി മാറി നിന്നു...

അല്ല ഇതെത്രനേരായി ഞാൻ താഴത്തിരിക്കുന്നു... ഇതാ രണ്ടാളും ജ്യൂസ് കുടിക്ക്... അല്ല എന്താ നിങ്ങടെ പിണക്കം ഇതുവരെ മാറീല്ലേ....

ഞങ്ങൾ രണ്ടുപേരും

💬 Comments

View all comments