0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 15 ??[~empu®an]

Author : ~empu®an Read All Parts 821

പമ്പ കിടന്നു... അടിപൊളി ഇന്നിനി ഒരു സമാധാനവും ഉണ്ടാവില്ല...

ഞാൻ മെല്ലെ മൊബൈലും കൊണ്ട് പുറത്തോട്ട് നടന്നുകൊണ്ട് കാൾ ഹിസ്റ്ററി ഓപ്പൺ ചെയ്തു...

എന്റമ്മോ..Yesterday

(CHECHI KUTTY? ) 3 Missed calls, (LACHOOTTY❤) 6 missedcalls

Today

(LACHOOTTY❤) 3 missedcalls

ഈ മറുത ഫോൺ എടുക്കാത്തേന് ഇനിയൊരു സമാധാനവും തരില്ലല്ലോ ദൈവമേ എന്നും മനസ്സിൽ ചിന്തിച്ചു കഴിഞ്ഞതും ഇതാ വരുന്നു അടുത്ത കാൾ....LACHOOTTY ❤

ഹലോ.... ലച്ചൂസേ.. പറയടാ...

അയ്യോ എന്താ അവന്റെയൊരു ഒലിപ്പീര്.. എവടായിരുന്നടാ പട്ടി ഇത്രയും നേരം...

കഷ്ട്ടണ്ട്ട്ടോ ലച്ചൂസേ ഇത്ര നേരത്തെ വിളിച്ചതും പോരാഞ്ഞിട്ട്... ഞാൻ പറഞ്ഞതെല്ലേ നിന്നോട് ലാസ്റ്റ് ഡേയ് ആയോണ്ട് എന്നെ വിളിക്കണ്ടാ ഞാൻ ഇറങ്ങാൻ നേരം വിളിക്കാന്ന്...

ഓഹ് ഇന്നലെ കുടിക്കുന്ന തിരക്കിൽ ചിലപ്പോൾ മൊബൈലൊക്കെ എവിടേലും വെച്ച് മറന്നിട്ടുണ്ടാവും.... ഇങ്ങോട്ട് വാ ശെരിയാക്കി തരുന്നുണ്ട്....

ലച്ചൂസേ നീ ചുമ്മാ രാവിലെ തന്നെ ദേഷ്യം പിടിപ്പിക്കല്ലേ... ഞാൻ നിന്റെ തലേ തൊട്ട് സത്യം ചെയ്തതല്ലേ ഇനി കുടിക്കില്ലാന്ന്... എന്നിട്ട് ഇമ്മാതിരി ചോദ്യം ചോദിച്ചാലുണ്ടല്ലോ...

എടാ ദുഷ്ട്ടാ നിയാ പെണ്ണിന്റെ തലേ തൊട്ട് സത്യം ചെയ്തിട്ടാലേ ഇന്നലെ പട്ടി നക്കുന്ന പോലെ ഇരുന്നു കുടിക്കുന്നുണ്ടാർന്നെ.... പെട്ടന്ന് പിന്നിൽ നിന്നും ഇതെല്ലാം കേട്ട് നിന്ന ലിജോ പറഞ്ഞതും ഞാൻ ശെരിക്കും ഞെട്ടി....

എന്റെ പൊന്നളിയാ ചതിക്കല്ലേ.. ഇപ്പൊ ഒന്ന് സെറ്റാക്കി വരുന്നുള്ളു... ഞാൻ ഫോൺ പൊത്തി പിടിച്ചുകൊണ്ടു പതുക്കെ അവനോടായി പറഞ്ഞു....

ഹലോ.... ഹലോ.... ആരാത്...

ഹലോ ലച്ചൂസേ പറയ്....

അതാരാടാ ദുഷ്ട്ടാന്നൊക്കെ പറയുന്നേ...

ദൈവമേ പെട്ടല്ലോ... ഇനി

💬 Comments

View all comments