Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]
ഒന്നു മയത്തിൽ അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി ചോദിക്കുമ്പോൾ അവളെന്നെ മുഖം കടുപ്പിച്ച് നോക്കുകയായിരുന്നു...
നീ തന്നാ... നീ തന്നാ പ്രോബ്ലം...
ഞാനോ...?
ആഹ്... നീ തന്നാ... നീ കാരണം നിന്റെ ചേച്ചി ഇന്നലെത്തോട്ട് നേരാവണ്ണം ഭക്ഷണം കഴിച്ചിട്ടില്ല അറിയോ നിനക്ക്...
എന്താ ലച്ചൂസേ നീ പറയണേ....
വിനൂട്ടാ... നീ സത്യം പറ... അവളെ നീ മനപ്പൂർവം അവഗണിക്കാണോ...
എടീ ഞാനാണോ... അവളല്ലേ എന്നെ ഇത്രയും നാൾ അവഗണിച്ചത് നിനക്കെല്ലാം അറിയുന്നതല്ലേ....
അത് അങ്ങനെ അല്ലടാ... നമ്മൾ തമ്മിൽ ഇഷ്ടത്തിലാന്ന് അറിഞ്ഞപ്പോ തൊട്ട് അവൾ സ്വയം ഒഴിഞ്ഞു മാറിയതാ... അവൾക്ക് നിന്നെ ഇപ്പഴും ഭയങ്കര ഇഷ്ടാ... നമുക്കിടയിൽ വിള്ളൽ വരാതിരിക്കാൻ വേണ്ടിയാ അവളെല്ലാം മനസ്സിൽ ഇട്ട് ഒഴിഞ്ഞു മാറിയത്...
ലച്ചൂസേ... സത്യാണോടി ഇതൊക്കെ..
അതേടാ.. അന്നൊരിക്കൽ നീ രാത്രിയിൽ അവളുടെ റൂമിൽ ചെന്ന് അവളുടെ അടുത്തിരുന്നു സംസാരിച്ചതൊക്കെ അവൾ കേട്ടിരുന്നു... അതോടെയാ നിന്നെ എങ്ങനേലും വെറുപ്പിച്ചെങ്കിലും അവളിൽ നിന്നും അകറ്റണം എന്ന ചിന്തയിൽ അവൾ എത്തിയത്...
ലച്ചൂസേ... ഞാനിതൊന്നും അറിയാതെ ആണല്ലോ എന്റെ ചേച്ചിപെണ്ണിനെ ഒരുപാട് അവഗണിച്ചത്.... അത് പറയുമ്പോൾ എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു...
പോട്ടെടാ... വിട്ടേക്ക്.. നീ ചെല്ല് അവൾ റൂമിൽ കാണും പോയി അശ്വസിപ്പിച്ചു ഭക്ഷണം കഴിപ്പിക്ക്...
അവളുടെ ആ വാക്ക് കേട്ടതും ഞാൻ പെട്ടന്ന് തന്നെ റൂമിലേക്ക് ഓടി...ഞാൻ ചെല്ലുമ്പോൾ ബെഡ്ഡിൽ കമഴ്ന്നു കിടന്നു എന്തോ ആലോചിക്കുകയായിരുന്നു എന്റെ ചേച്ചിപ്പെണ്ണ്...
ഡീ... നീ ഇന്നലെയൊന്നും നേരാവണ്ണം ഭക്ഷണം കഴിച്ചില്ലെന്ന് കേട്ടൂ സത്യാണോ...
അതുവരെ ഉണ്ടായിരുന്ന സങ്കടവും സന്തോഷവും എല്ലാം മനസ്സിൽ വെച്ചുകൊണ്ട് സ്വല്പം ദേഷ്യത്തിലെന്നോണം ഞാൻ പറഞ്ഞു...
പെട്ടന്നെന്റെയാ ശബ്ദം കേട്ടതുകൊണ്ടാണോ എന്തോ പെണ്ണ് പെട്ടന്ന് ചാടിയെഴുന്നേറ്റുകൊണ്ട് കട്ടിലിന്റെ ഒരു അറ്റത്തായി മുഖം താഴ്ത്തി നിന്നു...
അത് കണ്ടതും ചെറിയ ചിരിയൊക്കെ വന്നെങ്കിലും ഞാനത് അടക്കിപിടിച്ചുകൊണ്ട് അവളുടെ അടുത്ത് ചെന്ന് ആ മുഖം എന്റെ കൈകൾ കൊണ്ട് കോരിയെടുത്തു...
എന്താ... പേടിച്ചുപോയോ എന്റെ ചേച്ചിപ്പൊട്ടി...
അവളെന്നെ കണ്ണുതുറിച്ചു നോക്കിയതും ഞാൻ വീണ്ടും തുടർന്നു..
അതേ സ്വപ്‌നൊന്നും അല്ല ഇത് ഞാൻ തന്നാ...
വിനൂട്ടാ....
അവളുടെ കവിളിൽ ഉണ്ടായിരുന്ന എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചേച്ചി വിളിച്ചു...
എന്റെ പൊട്ടിക്കാളി ഞാനൊന്നും മിണ്ടാത്തേനാണോ നീ ഒന്നും കഴിക്കാതെ കിടക്കുന്നെ.... വാ ആദ്യം നമുക്കെന്തേലും കഴിക്കാം...
അപ്പോഴും അവളുടെ കണ്ണുകൾ ഇതെല്ലാം വിശ്വസിക്കാനാവാതെ എന്നെത്തന്നെ നോക്കുകയായിരുന്നു...
അതേ...
💬 Comments
View all comments