Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 16 ??[~empu®an]
നീ ഇങ്ങനെ നോക്കൊന്നും വേണ്ടാ ഞാനെല്ലാം അറിഞ്ഞു... ലച്ചു പറഞ്ഞു എന്നോടെല്ലാം... ഇപ്പൊ സംശയം മാറീല്ലേ... ഇനി വാ കഴിക്കാം...
അതും പറഞ്ഞു ഞാൻ ചേച്ചിയെയും കൂട്ടി നേരെ ഡെയിനിങ് ഹാളിലോട്ട് നടന്നു...
അതേ ലച്ചൂസേ നമുക്ക് കഴിച്ചാലോ ഒരാളുടെ നോമ്പ് ഞാൻ മുറിച്ചിട്ടുണ്ട്... ഡൈനിങ്ങ് ഹാളിൽ ഇരുന്നു അടുക്കളയിലേക്ക് നോക്കി ഞാനത് പറയുമ്പോൾ ചേച്ചിയുടെ മുഖത്തു ചെറിയ ചിരി വിടർന്നിരുന്നു...
എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും മിഷൻ ഗണ്ണ് അവസാനം പവനായി ശവമായി...
പെട്ടന്നാണ് ലച്ചു അതും പറഞ്ഞു ചിരിച്ചുകൊണ്ട് അടുക്കളയിൽ നിന്നും വന്നത്...
ഹലോ... ഞങ്ങൾ ചേച്ചിയും അനിയനും തമ്മിൽ പല പ്രശ്നവും ഉണ്ടാവും അതിൽ നീ ഇടപെടണ്ടാ...അല്ലേടി ചേച്ചി...
ഓഹ് പിന്നെ.. എവിടെയും ഇല്ലാത്ത ഒരു ചേച്ചിയും അനിയനും വന്നേക്കുന്നു... ഞാൻ ഇല്ലായിരുന്നെങ്കിൽ കാണാർന്നു...
അപ്പോഴേക്കും പെണ്ണ് സീരിയസായോ ലച്ചൂസേ ഇങ്ങ് വന്നേ ചോദിക്കട്ടെ..
പോടാ പട്ടി.. നീ നിന്റെ ചേച്ചിയെയും കെട്ടിപിടിച്ചോണ്ട് ഇരുന്നോ... എന്റടുത്തേക്ക് ഇനി വന്നാലുണ്ടല്ലോ...
എടീ ലച്ചൂസേ ഇവള് ഇന്നല്ലെങ്കിൽ നാളെ കല്യാണം കഴിഞ്ഞു പോവും... നീ തമാശ കളിക്കല്ലേട്ടോ...
അതന്നെയാ ഞാനും പറഞ്ഞേ ഇവള് പോവും അപ്പോ വരൂലോ എന്റടുത്തേക്ക് കാണിച്ചു തരാം..
ഓഹ് പിന്നെ.. എനിക്കറിഞ്ഞൂടെ എന്റെ ലച്ചൂസിനെ.. നീ നുണ പറയാ...
മം... മതി മതി ഉരുണ്ടത്.. വാ വല്ലതും കഴിക്കാം... അതും പറഞ്ഞു ലച്ചു ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി അടുക്കളയിലേക്ക് ഫുഡ്ഡെടുക്കാനായി നടന്നു...
അങ്ങനെ ഒരുവിധം ഫുഡ്ഡെല്ലാം കഴിച്ചു കഴിഞ്ഞു ഹാളിൽ ടീവി കണ്ടിരിക്കുമ്പോഴാണ് ചേച്ചി അടുത്തോട്ടു വരുന്നത്...
വിനൂട്ടാ... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്...
എന്താടി ചേച്ചി...
ടാ എന്നെ പെണ്ണുകാണാൻ രണ്ടു ദിവസം മുന്നേ കുറച്ചു പേർ വന്നിരുന്നു..
ഓഹ് അതാണോ... അതിനിപ്പെന്താ ചേച്ചി അവർ വന്നു കണ്ടിട്ട് പോയില്ലേ...
അങ്ങനല്ലടാ.. അച്ഛനത് ഉറപ്പിക്കാം എന്നൊക്കെ അമ്മയോട് പറയുന്നുണ്ടായിരുന്നു..
എന്നിട്ട് നീയൊന്നും പറഞ്ഞില്ലേ...
ഞാൻ ഇപ്പോ വേണ്ടാന്നൊക്കെ പറഞ്ഞുനോക്കി.. പക്ഷെ..
നീ ടെൻഷൻ അടിക്കണ്ടാ നമുക്കെന്തേലും വഴിയുണ്ടാക്കാന്നെ...ഒരു വഴിയും ഇല്ലെങ്കിൽ നമുക്ക് ഒളിച്ചോടാടി ചേച്ച്യേ... എന്തായാലും ഞാൻ ലച്ചൂനേം കൊണ്ട് ഒരു പോക്ക് പോവേണ്ടിവരും അപ്പൊ നീയും പൊന്നോ... നമുക്കൊരുമിച്ചു അടിച്ചുപൊളിക്കാന്നെ..
വിനൂട്ടാ.. തമാശ വിട്... ഞാൻ കാര്യായിട്ട് പറയാ ഇപ്പൊ എന്തെലും ചെയ്തില്ലേൽ എല്ലാം കയ്യീന്ന് പോവൂട്ടോ..
ഇല്ലടി ചേച്ചി ഞാനൊരു തമാശ പറഞ്ഞതല്ലേ... നിക്ക് അച്ഛൻ വന്നിട്ട് ഞാനൊന്ന് സംസാരിക്കാം..
💬 Comments
View all comments