0%

Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]

Author : ~empu®an Read All Parts 276

ഉണ്ടാവത്തില്ല...

അതും പറഞ്ഞു ചേച്ചി പുറത്തോട്ടു നടന്നു...

അതേ ചേച്ചി..

എന്താടാ..

സോറി...

അതൊന്നും കൊഴപ്പില്ലടാ നീ പുറത്തേക്ക് വാ...

അല്ല ചേച്ചി ഈ അച്ഛനും അമ്മയും എന്താ ഇത്രനേരായിട്ടും കാണാത്തെ...

ഞാനമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു.. വരാൻ വൈകുമെന്നാ പറഞ്ഞേ...

അതെന്താ....

ആഹ് എനിക്കൊന്നും അറിയത്തില്ല വേണേൽ വിളിച്ചു ചോദിക്ക്... അതും പറഞ്ഞു ചേച്ചി നടന്നു... ഒപ്പം ഞാനും...

അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി കൊണ്ടുവന്ന ഫുഡ്ഡും കഴിച്ചു ടീവിയും കണ്ടിരിക്കുമ്പോഴാണ് അമ്മയും അച്ഛനും വരുന്നത്...

അവരെ കണ്ടതും ലച്ചു വേഗം എണീറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു...

ആന്റി... മാമന് എങ്ങനുണ്ട്...

അമ്മയുടെ കയ്യിലെ ബാഗ് വാങ്ങിച്ചുകൊണ്ടാണ് ലച്ചുവത് ചോദിച്ചത്...

കൊഴപ്പൊന്നും ഇല്ല മോളെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നിട്ടുണ്ട്..

അല്ല അവളെവിടെ.. വൈശു....

ഞാനിവിടുണ്ടമ്മേ... അമ്മക്കും അച്ഛനും കഴിക്കാൻ എന്തേലും എടുക്കട്ടെ...

ഞങ്ങളവിടുന്ന് കഴിച്ചിട്ടാ വന്നേ മോളേ...

നല്ല ക്ഷീണം.. യാത്ര ചെയ്തതിന്റെ ആയിരിക്കും ഞങ്ങളൊന്ന് കിടക്കട്ടെ...

പിന്നെ അധികം സംസാരിക്കാൻ നിൽക്കാതെ അവർ റൂമിലേക്ക് നടന്നു...

ഞങ്ങളും പിന്നെ അവരെ ശല്യപെടുത്താൻ നിന്നില്ല...

അങ്ങനെ അന്നത്തെ ദിവസം ഒരു മുറിയിൽ കഴിഞ്ഞ് പരിഭവങ്ങളും പ്രശ്നങ്ങളും എല്ലാം പറഞ്ഞു തീർത്തു ഞങ്ങളും ഉറക്കത്തിലേക്ക് നീങ്ങി...

പിറ്റേന്ന് രാവിലെ തന്നെ ചേച്ചിയുടെ കാറി പൊളിച്ചുള്ള വിളിയിലാണ് ഞാൻ എണീക്കുന്നത്...

എന്താടി ചേച്ചി...

പതിയെ കണ്ണുകൾ തുറന്നു ഞാൻ ചോദിച്ചു...

ടാ വിനൂട്ടാ... അച്ഛനോട് മറ്റേക്കാര്യം ചോദിക്ക് അച്ഛൻ പുറത്തുണ്ട്...

എന്റെ ചേച്ചി നിനക്ക് വട്ടാണോടി.. നേരം വെളുത്തിട്ട് പോലുമില്ല..

പ്ലീസ് വിനൂട്ടാ... എനിക്കൊരു സമാധാനോം ഇല്ലടാ അതാ..

എടീ ചേച്ചിപൊട്ടി.. നീ ടെൻഷനടിക്കൊന്നും വേണ്ടാ ഞാനല്ലേ പറയണേ... എല്ലാം നമുക്ക് ശെരിയാക്കാന്നെ...

അതും പറഞ്ഞു ഞാൻ തലയിൽ പുതപ്പിട്ട് വീണ്ടും കിടന്നു...

വീണ്ടും ചേച്ചിയുടെ തട്ടിയുള്ള വിളി കിട്ടിയതും...

എന്താടി പട്ടി... എന്റെ ദൈവമേ ഇത് വല്ലാത്ത ശല്ല്യായല്ലോ....

എടാ ഞാൻ... ഞാൻ നിന്റെ റൂമിൽ പോയി കിടക്കാൻ പറയാൻ വേണ്ടി വിളിച്ചതാ... സമയം 6:30 ആയി...

ഓഹ് തേങ്ങേടെ മൂട് ഇതിനിടക്ക് അങ്ങനൊന്ന് ഉണ്ടല്ലോ...

അതും പറഞ്ഞു ബെഡ്ഡിൽ കൈകൊണ്ട് നാലഞ്ചു ഇടിവെച്ചുകൊടുത്തു ഞാനാവിടുന്ന് എണീറ്റ് എന്റെ റൂമിലോട്ട് നടന്നു...

റൂമിൽ ചെന്ന് കിടന്നതേ ഓർമയുണ്ടായിരുന്നുള്ളു കാലത്ത് നേരത്തെ എണീറ്റതിന്റെ ക്ഷീണം കാരണം ഞാൻ പെട്ടന്ന് തന്നെ ഉറങ്ങിപ്പോയി...

വീണ്ടും ചേച്ചിയുടെ ശബ്ദം കാതിലേക്ക് എത്തിയപ്പോൾ ശെരിക്കും ദേഷ്യം വന്നെങ്കിലും സമയം

💬 Comments

View all comments