Chapter Title : ??ചേച്ചിയുടെ ആഗ്രഹങ്ങൾ 17 ??[~empu®an]
ചേച്ചി അതിനു സമ്മതിച്ചു എന്ന് കേട്ടപ്പോഴായിരുന്നു... ആദ്യമൊക്കെ അത് എനിക്ക് നല്ല വിഷമം ഉണ്ടാക്കിയെങ്കിലും ചേച്ചിയുടെ സാഹചര്യം മൂലം സമ്മതിച്ചു പോയതാകും എന്നുകരുതി പതിയെ പതിയെ ഞാനത് മറന്നു തുടങ്ങുകയായിരുന്നു...
ആദി.... കാളിങ്
ഫോണിൽ തെളിഞ്ഞ പേര് നോക്കി ഞാൻ പറഞ്ഞു... ഓഹ് പറയാൻ മറന്നു ഇത് ആദി ആദിദേവ്.. രണ്ടു വർഷമായി ഇവനെന്റെ കൂടെ കൂടിയിട്ട് .. സോറി ഞാനവന്റെ കൂടെ കൂടിയിട്ട്...
ഇവനെ പറ്റി പറയാണെങ്കിൽ ഒരുപാടുണ്ട്... എന്തിനും കട്ടക്ക് കൂടെ നിൽക്കും മൂപ്പര് ഇപ്പൊ കുറച്ചായിട്ട് ചെറിയൊരു ലൗ പ്രോബ്ലം കാരണം ആകെ സീനായി നിൽക്കാ... എല്ലാം നമുക്ക് വഴിയേ അറിയാം ആദ്യം ഞാനാ കാൾ എടുക്കട്ടെ..
ആ അളിയാ പറയടാ എന്തായി...
എടാ ഞാനന്വേഷിച്ചു... തരക്കേടില്ലാത്ത ഫാമിലിയാന്നാ കേട്ടെ.. ചെക്കൻ പിന്നെ ഗൾഫിൽ ആയോണ്ട് അവിടെ എല്ലാർക്കും നല്ല അഭിപ്രായാ... എടാ പിന്നെ ഒരു കാര്യം.
എന്താടാ..?
വേറൊന്നും അല്ല വൈഷ്ണവി ചേച്ചിയെ അയാൾക്ക് നേരത്തെ അറിയാത്രെ...
ഓഹ് അതാണോ...
എടാ അതുമാത്രം അല്ല ഇവർ തമ്മിൽ ഇഷ്ടത്തിലായിരുന്നെന്നാ കേട്ടേ...
എടാ അളിയാ എന്താടാ ഈ പറയണേ... അങ്ങനെ എന്തേലുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ചേച്ചി എന്നോട് നേരത്തെ പറഞ്ഞേനെ...
എടാ അളിയാ ഞാൻ കാര്യായിട്ട് പറഞ്ഞതാ... ആളുടെ ഒരു സുഹൃത്ത് മുഘേന അറിഞ്ഞതാ ഈ വിവരം...
കേട്ടത് ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് ചേച്ചി കല്യാണത്തിന് സമ്മതിച്ച കാര്യവും എന്നിൽ നിന്ന് കുറച്ചു നാളായുള്ള ഒഴിഞ്ഞുമാറ്റവും എല്ലാം കൂടി മനസ്സിലേക്ക് വന്നപ്പോൾ ഞാൻ ഉറപ്പിക്കുകയായിരുന്നു അത് സത്യമാണെന്ന്...
പിന്നെ ഒന്നുംതന്നെ എനിക്ക് പറയാനായി ഉണ്ടായിരുന്നില്ല... ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് നിലത്തേക്ക് ഇരുന്നു...
ഈ സമയം ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
കുറച്ചു നേരത്തെ ആ ഇരുപ്പിന് ശേഷം പെട്ടന്ന് എന്തോ ചിന്തിച്ചെന്നോണം ഞാൻ ചാടി എഴുന്നേറ്റുകൊണ്ട് മൊബൈൽ എടുത്തു...
മൊബൈലിലെ ഡിസ്‌പ്ലെയിൽ ചേച്ചിയും ലച്ചുവും കൂടി ഒരുമിച്ചു നിൽക്കുന്ന വോൾപേപ്പർ കണ്ടതോടെ എന്റെ ദേഷ്യം വീണ്ടും ഇരട്ടിച്ചു...ആർത്തിരമ്പുന്ന തിരമാലകളെ പോലെ അവ ഉള്ളിൽ അലയടിച്ചു... പക്ഷെ താൽക്കാലത്തേക്ക് അത് അടക്കുകയല്ലാതെ എനിക്ക് വേറെ നിവർത്തി ഉണ്ടായിരുന്നില്ല... കാരണം സത്യം എന്തെന്ന് ചേച്ചിയിൽ നിന്നു തന്നെ എനിക്ക് അറിയണമായിരുന്നു...
അങ്ങനെ വൈകുന്നേരം 4 മണിയോടെ ഞാൻ വീട്ടിലേക്ക് വിട്ടു...
ഞാൻ ചെല്ലുമ്പോൾ മുറ്റം അടിച്ചു വാരികൊണ്ടിരിക്കുകയായിരുന്ന ചേച്ചി എന്റെ വരവ് കണ്ട് എന്തോ പന്തികേട് തോന്നീട്ടാണോ
💬 Comments
View all comments