Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 4 [E. M. P. U. R. A. N]
നടക്കത്തില്ല... എന്തായാലും സമയമുണ്ടല്ലോ വഴിയുണ്ടാക്കാം എന്നും വിചാരിച്ചു ഞാൻ ബെഡിൽ കിടക്കുമ്പോഴാണ് അമ്മ ഡോറിൽ മുട്ടി വിളിച്ചത്.. ഞാൻ വേഗം എണീറ്റ് പോയി ഡോർ തുറന്നു.. അമ്മ ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പ് ഞാൻ അങ്ങോട്ട് ചോദിച്ചു..
അല്ല എന്താ അമ്മേ ഇത്ര നേരം... സമയം 4 മണി ആവാറായല്ലോ...
ഒന്നും പറയണ്ട.. അവിടെ ഫുഡ്ഡുവെക്കാൻ വരുന്ന പെണ്ണിന് വീട്ടിൽ എന്തോ കാര്യം ഉണ്ടെന്ന് പറഞ്ഞ് അവൾ ഫുഡെല്ലാം വെച്ചുകഴിഞ്ഞു നേരെത്തെ പോയി.. പിന്നെ അവിടത്തെ പാത്രങ്ങൾ മൊത്തം കഴുകി വെക്കാൻ ഉണ്ടായിരുന്നു.. അതെല്ലാം കഴിഞ്ഞപ്പോ മനുഷ്യന്റെ നടു ഒടിഞ്ഞെന്നാ തോന്നുന്നേ...
മം...എന്നാ പിന്നെ അതും കൂടെ കഴിഞ്ഞിട്ട് വിട്ടാൽ പോരായിരുന്നില്ലേ...
എന്തിനാടാ.. പാവാ ആ പെണ്ണ് ഞാൻ അവളോട് രാവിലെ തന്നെ പൊക്കോളാൻ പറഞ്ഞതാ.. പിന്നെ എനിക്ക് ബുദ്ധിമുട്ടാവണ്ട എന്നു കരുതി എല്ലാം വെച്ചു കഴിഞ്ഞിട്ടാ അവള് പോയെ.... അല്ല നിന്റെ ഷർട്ടിലൊക്കെ ഇതെന്താ...
അത്... ഇന്ന് ലാസ്റ്റ് ഡേ അല്ലെ അമ്മേ ഫ്രണ്ട്‌സൊക്കെ കൂടെ ചെയ്തതാ..
മം.. അതെന്തായാലും നന്നായി.. ഇനി ഈ ഡ്രസ്സ് ഉപയോഗിക്കണ്ടല്ലോ..
ലാസ്റ്റ് ഇയർ അല്ലെ അമ്മേ.. എല്ലാരും തമ്മിൽ തമ്മിൽ എഴുതുമ്പോ ഞാനെങ്ങനെയാ വേണ്ടാന്ന് പറയാ...
മം ആയിക്കോട്ടെ... അല്ല നിന്റെ ചേച്ചി ഇതുവരെ വന്നില്ലേ....?
4 മണി ആവുന്നതല്ലെ ഉള്ളു ഇപ്പൊ വരുവായിരിക്കും....
അവൾ വന്നതാണെങ്കിൽ ഒരു ചായ ഇട്ടുതരാൻ പറയായിരുന്നു..
അതിനെന്തിനാ അവൾ ഞാൻ ഇട്ടുതരില്ലേ.. അമ്മ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ ഇട്ടേച്ചും വരാം...
ഞാൻ നേരെ അടുക്കളയിൽ ചെന്ന് ചായ ഇടാനുള്ള പരിപാടിയിലേക്ക് കിടന്നു...
💬 Comments
View all comments