0%

Chapter Title : ചേച്ചിയുടെ ആഗ്രഹങ്ങൾ 9 [E. M. P. U. R. A. N]

Author : ~empu®an Read All Parts 320
എന്റെ ഈശ്വര പണി പാളിയാ... രണ്ടും കൂടി റൂമിലിരുന്ന് എന്തൊക്കെയാണാവോ പറഞ്ഞൊപ്പിക്കുന്നെ... എന്റെ ചേച്ചിക്കാണെങ്കിൽ നാക്കിനു ഒരു ലൈസൻസും ഇല്ലാത്തതാ എന്താ എപ്പഴാ പറയേണ്ടേ എന്ന് ഒന്നും അറിയത്തില്ല... ഞാൻ വേഗം റൂമിലോട്ട് നടന്നു... അവിടെ ചെന്നപ്പോഴാണ് എനിക്ക് സമാധാനമായത്.. ചേച്ചി ചെയറിൽ ഇരുന്നുകൊണ്ട് ബുക്ക്സ് വായിക്കുകയായിരുന്നു ലച്ചുവാണെങ്കിൽ ബെഡിൽ ചുരുണ്ടു കൂടിയുള്ള കിടപ്പും.. ഞാനൊന്ന് നെടുവീർപ്പിട്ടുകൊണ്ട് വാതിലിൽ പിടിച്ചു നിന്നു..
എന്നെ കണ്ടപാടെ ലച്ചു എണീറ്റിരുന്നുകൊണ്ട് കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ ഞാനാകെ ഇല്ലാതായിപ്പോയി.. ചേച്ചി അപ്പോഴും എന്നെ കണ്ടിട്ടുണ്ടായിരുന്നില്ല.. ഞാൻ പിന്നെ അധികനേരം അവിടെ നിൽക്കാതെ എന്റെ റൂമിലോട്ട് നടന്നു... അങ്ങനെ രാത്രി ഫുഡിങ്ങും എല്ലാം കഴിഞ്ഞ് പെട്ടന്ന് തന്നെ ഞാൻ നേരെ റൂമിലോട്ട് പോയി കിടന്നു... എന്തൊക്കെ പറഞ്ഞാലും ലച്ചുവിനോട് ഞാൻ അങ്ങനൊന്നും പറയാൻ പാടില്ലായിരുന്നു എന്ന് കിടക്കുന്നതിനിടെ പലതവണ ഞാൻ എന്റെ മനസ്സിനോട്‌ മന്ത്രിച്ചു.. നേരത്തെ ആ റൂമിലോട്ട് കേറിച്ചെന്നതോടെയാണ് അതുവരെ ഉണ്ടായിരുന്ന സന്തോഷമെല്ലാം അവളുടെ ആ വാടിയ മുഖം കണ്ടതോടെ ഇല്ലാതെയായിരിക്കുന്നത്.... എങ്ങനേലും നാളെ പോകുന്നതിനു മുമ്പ് ലച്ചുവിനോട് സോറി പറയണമെന്ന് മനസ്സിൽ ഒരു നൂറു തവണ മന്ത്രിച്ചുകൊണ്ടായിരുന്നു ഞാൻ ഉറക്കത്തിലേക്ക് തെന്നിനീങ്ങിയത്... ഗുഡ് നൈറ്റ്‌..... "Kalikal aduthathil pratheekshikkam"

💬 Comments

View all comments