Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]
കണ്ണുകൾ എതിർവശത്തുള്ള കടയിലേക്ക് നീണ്ടത്.
അവിടെ കൂട്ടുകാരോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരാൾ.
ഒരു നിമിഷം അവളുടെ കൈ നിശ്ചലമായി.
ചായക്കപ്പ് മേശപ്പുറത്ത് വെക്കുമ്പോൾ വിരലുകൾ ചെറുതായി വിറച്ചു.
കറുത്ത ഷർട്ട്. കൈമുട്ടോളം മടക്കിവെച്ച കൈകൾ. ഉറച്ച ശരീരപ്രകൃതി. ചിട്ടയായ താടിയും ഇടതൂർന്ന ചുരുണ്ട മുടിയും. ഗൗരവം നിറഞ്ഞ മുഖം.
ആളുകളുടെ ഇടയിൽ നിന്നാലും അയാളെ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലായിരുന്നു.
അയാളും അവളെ കണ്ടു.
ഇന്ദ്രൻ.
"ഇന്ദ്രേട്ടൻ..."
അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.
ആമിയുടെ മുഖത്തെ പെട്ടെന്നുള്ള മാറ്റം കണ്ട അനിത അവളെ നോക്കി.
"എന്താടീ?"
"ഏ... ഒന്നൂല്ല."
"എന്തോ ഉണ്ടല്ലോ?"
"എന്റെ... കസിൻ."
"ആഹാ! അതാണോ? ആരാ?" ഹരി ആകാംക്ഷയോടെ എതിർവശത്തേക്ക് നോക്കി.
അപ്പോഴേക്കും ഇന്ദ്രൻ അവിടെനിന്ന് എഴുന്നേറ്റിരുന്നു. റോഡ് മുറിച്ചുകടന്ന് അവരുടെ അടുത്തേക്ക് വരികയായിരുന്നു അയാൾ.
"വോഹ്... ഹാൻഡ്സം!" നീനു അറിയാതെ പറഞ്ഞു.
"ശ്ശേ! ഞാൻ കരുതി വല്ല പെൺപിള്ളേരുമായിരിക്കുമെന്ന്!" ഹരി കിഷോർ കളിയാക്കി.
"ഓഹ്... കാട്ടുകോഴി !" വിഷ്ണുവും കൂട്ടിച്ചേർത്തു.
പക്ഷേ ആമിക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല.
അയാൾ അടുത്തേക്ക് വരുന്തോറും അവളുടെ ഹൃദയമിടിപ്പ് കൂടുകയായിരുന്നു.
എന്തിനാണ് ഇങ്ങനെ?
ഇത്രയും നാളുകൾക്കുശേഷം കാണുന്നതുകൊണ്ടാണോ?
അതോ അയാളുടെ മുഖത്തേക്ക് നോക്കുമ്പോഴൊക്കെ ഓർമവരുന്ന ചില കാര്യങ്ങൾ കൊണ്ടോ?
അവൾക്ക് സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ല.
"ഹായ്."
അയാളുടെ ശബ്ദം കേട്ടതും എല്ലാവരും മുഖമുയർത്തി.
"നിനക്ക് ഇവിടെ ആണോ ട്രെയിനിങ് ".
ആമിയെ നോക്കിയാണ് ചോദിച്ചത്.
" അതെ ഇന്ദ്രേട്ടാ...ഇത്... എന്റെ ഫ്രണ്ട്സാണ്."
അവൾ ഓരോരുത്തരെയായി പരിചയപ്പെടുത്തി.
"ഞാൻ ഇന്ദ്രൻ. ആമിയുടെ ബന്ധുവാണ്.
ഒരു ചെറിയ തലയാട്ടലോടെ അയാൾ എല്ലാവരോടും പരിചയപ്പെട്ടു."
💬 Comments
View all comments