Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]
"ഓഹ്! ആമിയുടെ കസിനാണല്ലേ?" നീനു ചോദിച്ചു.
"അതെ."
"ഇവിടെത്തന്നെയാണോ ജോലി?"
"അതെ. ബാംഗ്ലൂരിൽ."
"എന്താണ് ജോലി?" ഹരി ചോദിച്ചു.
"ഗവൺമെന്റ് സർവീസിലാണ് ib യിൽ....
അത്രമാത്രം പറഞ്ഞ് അയാൾ വിഷയം അവസാനിപ്പിച്ചു.
അപരിചിതരോട് അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലെന്ന് അയാളുടെ പെരുമാറ്റത്തിൽനിന്നുതന്നെ വ്യക്തമായിരുന്നു.
"Sir എവിടെയാ താമസം?" അനിത ചോദിച്ചു.
"ഇവിടെ അടുത്ത്. ക്വാർട്ടേഴ്‌സ് ഉണ്ട് "
കുറച്ചുനേരം കൂടി അവരോട് സംസാരിച്ചശേഷം അയാൾ ആമിയെ നോക്കി.
"നീ ഒന്ന് വന്നേ. കുറച്ച് സംസാരിക്കാനുണ്ട്."
ആമി പതുക്കെ എഴുന്നേറ്റു.
"പോയിട്ട് വാ ..." അനിത ചിരിച്ചുകൊണ്ട് പറഞ്ഞു.
കടയിൽനിന്ന് കുറച്ചുമാറി അവർ റോഡരികിലേക്ക് നടന്നു.
"എന്താടീ?"
അയാൾ അവളെ നോക്കി.
"എന്താ ഒരു വല്ലാത്ത മുഖം?"
"ഒന്നൂല്ല."
"ഉം... എന്തോ ഉണ്ടല്ലോ."
അവൾ ഒന്നും മിണ്ടിയില്ല.
"ട്രെയിനിങ് എങ്ങനെയുണ്ട്?"
"കുഴപ്പമില്ല."
"ഹോട്ടലിൽ അല്ലെ താമസം?"
"അതെ."
"കൂട്ടുകാരൊക്കെ ആയോ?"
"ആയി."
"നന്നായി. ഇവിടെ വന്നിട്ട് മുറിയിൽത്തന്നെ അടച്ചിരിക്കേണ്ട. ബാംഗ്ലൂർ ഒക്കെ കാണണം. കൂട്ടുകാരോടൊപ്പം കറങ്ങണം. പിന്നെ careful ആയിരിക്ക്.... കുറച്ചു പ്രശ്നം ഉള്ള ഏരിയ ആണ്.... ."
അവൾ തലയാട്ടി.
അയാൾ അവളെ ഒന്ന് സൂക്ഷിച്ചുനോക്കി.
"പിന്നെ..... നിനക്ക് ഇതെന്ത് പറ്റി ?"
"എന്ത്?"
"ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുവാ. നീ എന്തിനാ ഇങ്ങനെ പേടിച്ചിരിക്കുന്നത്? എന്നെ കണ്ടിട്ട് എന്തോ വലിയ അപരാധം ചെയ്തതുപോലെയാണല്ലോ നിൽപ്പ്."
ആമിയുടെ കണ്ണുകൾ അറിയാതെ താഴ്ന്നു.
"അങ്ങനെയൊന്നുമില്ല ഇന്ദ്രേട്ടാ."
"പിന്നെ?"
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
അയാളുടെ മുഖത്തേക്ക് നോക്കുമ്പോൾ വാക്കുകളൊക്കെ എവിടെയോ നഷ്ടപ്പെടുന്നതുപോലെ.
അയാളുടെ സാമീപ്യം അവളിൽ ഉണ്ടാക്കുന്ന ചെറിയൊരു അസ്വസ്ഥത അവൾക്ക്
💬 Comments
View all comments