0%

Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]

Author : Aami ജാൻ Read All Parts 60.2K

മറച്ചുവെക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

"എനിക്ക്..."

അവൾ വാക്കുകൾക്കായി പരതി.

"എന്താ?.... നീ കാര്യം പറ....."

"ഇന്ദ്രേട്ടനെ കണ്ടപ്പോൾ..."

അയാൾ അവളെ നോക്കി.

"എന്നെ കണ്ടപ്പോൾ?"

"എനിക്ക് എന്തോ..."

അവളുടെ ശബ്ദം നേർത്തു.

അയാൾക്ക് കാര്യം മനസ്സിലായതുപോലെ തോന്നി.

"എടീ, നീ ഇങ്ങനെയൊന്നും എന്നെ കാണുമ്പോൾ സങ്കടപ്പെടണ്ട. അതൊക്കെ കഴിഞ്ഞില്ലേ?"

ആമിയുടെ കണ്ണുകൾ നിറഞ്ഞു.

"പക്ഷേ ഇന്ദ്രേട്ടാ..."

"ഡി, അതൊന്നും നീ വീണ്ടും ആലോചിക്കണ്ട. അതൊക്കെ മുതിർന്നവർ തമ്മിലുള്ള കാര്യങ്ങളാണ്. അതിൽ പിന്നെന്തിനാ നീ വിഷമിക്കുന്നത്?"

"എന്നാലും..."

"ഒരു എന്നാലുമില്ല."

അയാൾ ശബ്ദം അല്പം മയപ്പെടുത്തി.

"നീ നിന്റെ കാര്യം നോക്ക്. നന്നായി പഠിക്കണം. ജോലി കിട്ടിയില്ലേ? ഇനി അതിൽ ശ്രദ്ധിക്ക്. കൂട്ടുകാരോടൊപ്പം അടിച്ചുപൊളിക്ക്. അല്ലാതെ ഓരോന്ന് ആലോചിച്ച് മുഖം വീർപ്പിച്ചിരിക്കരുത്. കേട്ടല്ലോ?"

ആമി പതുക്കെ തലയാട്ടി.അയാൾ അവളെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

"ഇനി മുഖമൊന്ന് നേരെയാക്ക്."

അവൾ ചെറുതായി ചിരിച്ചു.

"ആഹ്... അതാണ്."

അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ ഒന്ന് തട്ടി.

"ശരി, ഞാൻ ഇറങ്ങട്ടെ. ഓഫീസിൽ കുറച്ച് കാര്യങ്ങളുണ്ട്."

"ഉം."

"വീട്ടിലേക്ക് വിളിക്കുമ്പോൾ ഞാൻ അന്വേഷിച്ചെന്ന് പറയണം."

"പറയാം."

"ശരി. പൊയ്ക്കോ."

അവൾ തിരിഞ്ഞുനടന്നു.

കൂട്ടുകാരുടെ അടുത്തെത്തിയപ്പോഴേക്കും മുഖത്തെ പരിഭ്രമം കുറെയൊക്കെ മാറിയിരുന്നു.

ഇന്ദ്രൻ അവൾ നടന്നുപോകുന്നത് നോക്കിനിന്നു.

അവൾ ഒരുപാട് മാറിയിരിക്കുന്നു.

താൻ ആദ്യമായി കാണുമ്പോൾ ഒരു കൊച്ചുപെൺകുട്ടിയായിരുന്നു. ഇപ്പോൾ ഇരുപത്തൊന്ന് വയസ്സായിരിക്കുന്നു. മുഖത്തും സംസാരത്തിലും പഴയ കുട്ടിത്തം കുറെയൊക്കെ മാഞ്ഞുപോയിട്ടുണ്ട്.

എങ്കിലും ആ ചിരിക്ക് വലിയ മാറ്റമൊന്നുമില്ല.

അവളെ കണ്ടപ്പോൾ അയാൾക്ക് സന്തോഷം തോന്നിയിരുന്നു.

ദേവികയുടെ വീട്ടിലേക്ക് പോകുമ്പോഴൊക്കെ തനിക്ക് ആശ്വാസമായിരുന്നത് ആമിയായിരുന്നു.

അധികം

💬 Comments

View all comments