Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]
"അയ്യേ! അങ്ങനെയൊന്നുമല്ല. ചേച്ചി "
അടുത്തിരുന്ന നീനു ചിരിച്ചു.
"അല്ല, ശരിക്കും പുള്ളി നിന്റെ ആരാ? എന്തൊരു ഗ്ലാമർ ആണ്കാ ണാൻ!"
അത് കേട്ടതും ആമിയുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി തെളിഞ്ഞു.
ഉള്ളിൽ എവിടെയോ ഒരു ചെറിയ സന്തോഷം.
ആരെങ്കിലും അയാളെക്കുറിച്ച് നല്ലത് പറയുമ്പോൾ തനിക്ക് ഇത്ര സന്തോഷം തോന്നുന്നതെന്തിനാണെന്ന് അവൾക്ക് തന്നെ അറിയില്ലായിരുന്നു.
"അത്... ഇന്ദ്രേട്ടനാണ്."
"ഇന്ദ്രേട്ടനോ?"
"ആ. ഇന്ദ്രജിത്ത് എന്നാണ് ശരിക്കുള്ള പേര്. എന്റെ അമ്മയുടെ ചേച്ചിയുടെ മകളുടെ ഭർത്താവായിരുന്നു. ഇപ്പോൾ ഡിവോഴ്സാണ്."
"ഓഹ്! അപ്പോ അതാണ് കാര്യം. അപ്പോ ആൾ അത്ര വെടിപ്പല്ല അല്ലെ ?"
അനിത കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.
"ശോ അങ്ങനെ അല്ല ചേച്ചി.... പുള്ളി നല്ല ആളാ ."
ആമിക്ക് ഇന്ദ്രനെ കുറിച്ച് മോശമായി ഒന്നും കേൾക്കുന്നത് ഇഷ്ടമല്ല എന്നത് ആ ശോ ഇലുണ്ട്.
"എന്നിട്ടാണോ ഡിവോഴ്സ് ആയത്?" നീനു ചോദിച്ചു.
ആമി ഒന്ന് നെടുവീർപ്പിട്ടു.
"ആൾക്ക് ഒരു കുഴപ്പവുമില്ല ചേച്ചീ."
"അല്ല, പിന്നെന്താ പ്രശ്നം?"
"കുഴപ്പമൊക്കെ എന്റെ പുന്നാര കസിനാണ് ഉണ്ടാക്കിയത്."
"എഹ്! അതെന്താടീ?" അനിത ചോദിച്ചു.
"ആഹ്... അവൾക്ക് വട്ടാണ്. നല്ലൊരു ബന്ധം കിട്ടിയിട്ട് കൊണ്ടുപോയി കുളമാക്കി. പഴയ എക്സ് വന്നപ്പോൾ അവന്റെ കൂടെ... ശ്ശേ, അതുവിട്."
ആമി വിഷയം മാറ്റാൻ ശ്രമിച്ചു.
"അല്ല, നിനക്കെന്താ ഇത്ര വിഷമം?" അനിത ചോദിച്ചു.
ആമി കുറച്ചുനേരം മിണ്ടാതിരുന്നു.
"ഏയ്... അവളെ അന്ന് ഞാനും കുറേ സഹായിച്ചിട്ടുണ്ട്. അറിയാതെയും അറിഞ്ഞുമൊക്കെ."
"എന്ത് സഹായം?"
"അന്ന് അവൾ പറയുന്നതൊക്കെ കേൾക്കാനേ എനിക്ക് പറ്റുമായിരുന്നുള്ളൂ. കരഞ്ഞ് കാലുപിടിച്ചാൽ പിന്നെ
💬 Comments
View all comments