0%

Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]

Author : Aami ജാൻ Read All Parts 61.6K

എനിക്കെങ്ങനെ വേണ്ടെന്ന് പറയാൻ പറ്റും?"

അവൾ വിരലുകൾ തമ്മിൽ കോർത്തുപിടിച്ചു.

"അവൾക്ക് ഇന്ദ്രേട്ടന്റെ വീട്ടിൽ ആരും അവളുടെ കൂടെയില്ലെന്നും, അവൾക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നുമൊക്കെ പറഞ്ഞ് എന്നെ വിളിക്കും. വീട്ടിൽനിന്ന് ആരും അറിയാതെ അവൾക്ക് പോകാനുള്ള കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞുകൊടുക്കും. എവിടേക്കാണ് പോകുന്നതെന്നുപോലും ചോദിക്കാതെ അവൾ പറയുന്നതൊക്കെ വിശ്വസിച്ചു."

"അയ്യോ..."

"എന്നോട് ഓരോ കാര്യവും പറഞ്ഞ് അവൾ വിശ്വസിപ്പിക്കും. അവൾക്ക് വേണ്ടിയല്ലേ, അവൾ സന്തോഷമായിരിക്കട്ടെയെന്ന് കരുതി ഞാൻ കൂടെ നിന്നു. പക്ഷേ ഒരിക്കൽപ്പോലും അവൾ പറയുന്നതിന്റെ മറുവശം എന്താണെന്ന് ഞാൻ ചിന്തിച്ചില്ല."

ആമിയുടെ ശബ്ദം പതറി.

അവൾ പെട്ടെന്ന് തിരുത്തി. "ഇന്ദ്രേട്ടന് അവളെ അത്രയ്ക്ക് വിശ്വാസമായിരുന്നു, ചേച്ചീ. എല്ലാം നശിപ്പിച്ചത് ഞാനും അവളും കൂടിയാണ്...... ചേച്ചീ... അവൾ എവിടെയൊക്കെ പോകുന്നെന്ന് ചോദിക്കാതെ ഞാൻ എല്ലാം സമ്മതിച്ചുകൊടുക്കുമായിരുന്നു. ഇന്ദ്രേട്ടന്എ ന്നെ വലിയ വിശ്വാസമായിരുന്നു. അവൾ പറയുന്നതൊക്കെ ഞാൻ കേൾക്കും. പക്ഷേ ഒരിക്കൽപ്പോലും ഇന്ദ്രേട്ടനെക്കുറിച്ച് ചിന്തിച്ചില്ല.. എന്റെ കൂടെ വരികയാണ് എന്റെ അടുത്തേക്കാണെന്നൊക്കെ പറഞ്ഞു എത്രയോ തവണ ഞങ്ങള് ഇന്ദ്രേട്ടനെ പറ്റിച്ചിട്ടുണ്ട്....."

അനിതയ്ക്കു അത്ഭുദം ആയി....

എന്നിട്ട്???? "

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

"പിന്നീട് എല്ലാം പുറത്തുവന്നു. ഇന്ദ്രേട്ടൻ IB-യിൽ അല്ലേ. എല്ലാം അറിഞ്ഞു. വീട്ടുകാരും അറിഞ്ഞു."

"എന്നിട്ട്

നീനുവിന്റെ മുഖത്തും ഗൗരവം നിറഞ്ഞു.

"അത് അറിയുമ്പോൾ ഇന്ദ്രേട്ടന്റെ അച്ഛന് ഹാർട്ട് പേഷ്യന്റായിരുന്നു. വലിയൊരു ഷോക്കായി. അധികം വൈകാതെ അദ്ദേഹം മരിച്ചു. കാർഡിയാക് അറസ്റ്റ് ആയിരുന്നു."

അനിതയും റീനയും പരസ്പരം നോക്കി.

"പിന്നെ കഴിഞ്ഞ വർഷം അമ്മയും പോയി. അച്ഛൻ മരിച്ചതിനുശേഷം ആ അമ്മയും ഒരുപാട് വിഷമത്തിലായിരുന്നെന്ന് കേട്ടിട്ടുണ്ട്."

ആമിയുടെ

💬 Comments

View all comments