Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]
കണ്ണുകൾ നിറഞ്ഞു.
"നാട്ടിൽ ഞങ്ങളൊക്കെ അകന്ന ബന്ധുക്കളാണ്. അതുകൊണ്ട് എല്ലാ കാര്യവും അപ്പോൾ അറിയാനും കഴിഞ്ഞിരുന്നില്ല."
"ഓഹ്... അതാണല്ലേ അന്ന് അയാളെ കണ്ടപ്പോൾ നിന്റെ മുഖം മാറിയത്?"
ആമി പതുക്കെ തലയാട്ടി.
"മ്മ്."
അനിത അവളുടെ തോളിൽ കൈവെച്ചു.
"സാരമില്ല ആമിക്കുട്ടീ. നീ ഇത്രയൊന്നും മനസ്സിൽ വെക്കണ്ട. അന്നത്തെ പ്രായത്തിൽ അവൾ പറയുന്നതൊക്കെ വിശ്വസിച്ചുപോയി. അതിന് നീ നിന്നെത്തന്നെ കുറ്റപ്പെടുത്തേണ്ട."
"എന്നാലും ചേച്ചീ..."
"ഒരു എന്നാലുമില്ല."
ആമി കുറച്ചുനേരം മിണ്ടാതിരുന്നു.
പിന്നെ പതുക്കെ പറഞ്ഞു.
"എനിക്കിപ്പോഴും ആ ഇന്ദ്രേട്ടനെ ഓർക്കുമ്പോൾ സങ്കടം വരും, ചേച്ചീ."
"എന്തിന്?"
"അറിയില്ല. പാവമാണ്. നല്ലൊരു മനുഷ്യനായിരുന്നു. എല്ലാവരോടും അധികം സംസാരിക്കില്ലെങ്കിലും എന്നോട് എപ്പോഴും നല്ല സ്നേഹമായിരുന്നു. ഞാൻ പറയുന്നതൊക്കെ കേൾക്കും. എന്ത് ആവശ്യമുണ്ടെങ്കിലും സഹായിക്കും."
അവളുടെ ചുണ്ടിൽ നേർത്തൊരു ചിരി തെളിഞ്ഞു.
"എന്നെ കണ്ടപ്പോഴും പഴയതുപോലെ തന്നെയായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ സംസാരിച്ചു. എന്നോട് വിഷമിക്കണ്ടെന്നും പറഞ്ഞു."
"അതാണ് നല്ലത് മോളേ. നീയും അതൊക്കെ വിട്ട് സന്തോഷമായിട്ടിരിക്ക്."
ആമി തലയാട്ടി.
എന്നാൽ അവളുടെ മനസ്സിൽ അപ്പോഴും ഒരേയൊരു ചിന്തയായിരുന്നു.
ഒരിക്കലെങ്കിലും ഇന്ദ്രേട്ടനെ വിളിച്ച് കുറച്ചുനേരം സംസാരിക്കണം.
ഫോണിൽ അയാളുടെ നമ്പർ ഇപ്പോഴും അവിടെയുണ്ട്.
പക്ഷേ ആ ഒരു കോൾ ചെയ്യാനുള്ള ധൈര്യം മാത്രം അവൾക്കുണ്ടായിരുന്നില്ല.
......
ബാംഗ്ലൂർ നഗരം സന്ധ്യയുടെ ചുവപ്പണിഞ്ഞു തുടങ്ങിയിരുന്നു.
പകൽ മുഴുവൻ ചുട്ടുപൊള്ളിയ സിമന്റ് കാടുകൾക്ക് മേലെ തണുത്ത കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു. ഹോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ ദൂരെ നഗരത്തിലെ തെരുവുവിളക്കുകൾ ഓരോന്നായി മിഴിതുറക്കുന്നത് ആമി കണ്ടു. ഇലപൊഴിഞ്ഞു നിൽക്കുന്ന തണൽമരങ്ങൾക്കിടയിലൂടെ അസ്തമയസൂര്യന്റെ അവസാന കിരണങ്ങൾ ഒരു സ്വർണ്ണനൂലുപോലെ
💬 Comments
View all comments