0%

Chapter Title : ചേച്ചിയുടെ എക്സ് ഹസ്ബന്റ് 1 [ആമി]

Author : Aami ജാൻ Read All Parts 62.8K

ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നുണ്ട്.

നഗരത്തിന്റെ ബഹളങ്ങൾക്കിടയിലും ആ ബാൽക്കണിയിൽ വല്ലാത്തൊരു ശാന്തതയായിരുന്നു. ആ തണുത്ത കാറ്റിൽ അവളുടെ മനസ്സിലും ഇന്ദ്രനോടുള്ള വാത്സല്യവും പ്രണയവും ഇഴചേർന്നൊരു വികാരം പതിയെ വേരൂന്നിയിരുന്നു. ഒന്ന് കാണണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചു.

വിരലുകൾ ഫോണിലെ ആ പേരിലേക്ക് നീണ്ടു. കുറച്ചുനേരത്തെ മടിക്കൊടുവിൽ അവൾ കോൾ ബട്ടണിൽ അമർത്തി.

മറുതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്. അവളുടെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.

".. ഹലോ ..."

പരുക്കനായ, ഗൗരവം നിറഞ്ഞ ആ ശബ്ദം കാതിൽ പതിഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ കടന്നുപോയി.

"ഇന്ദ്രേട്ടാ..."

അവളുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു.

"ആമിയല്ലേ? എന്താ, വല്ല ആവശ്യവുമുണ്ടോ?"

പതിവുപോലെ ചുരുങ്ങിയ വാക്കുകൾ. സ്നേഹം ഉള്ളിലൊളിപ്പിച്ച് പുറമെ കാർക്കശ്യം നടിക്കുന്ന അയാളുടെ സ്വഭാവം അവൾക്ക് നന്നായറിയാം.

"ഒന്നൂല്ല... വെറുതെ വിളിച്ചതാ. ഇന്ദ്രേട്ടൻ ഫ്രീയാണോ? എനിക്കൊന്ന് കാണണമായിരുന്നു."

ശ്വാസം അടക്കി പിടിച്ചാണ് അവൾ അത് പറഞ്ഞത്....

മറുതലയ്ക്കൽ അല്പനേരം നിശബ്ദതയായിരുന്നു.

"കാണാനോ? എന്തിനാ?"

"വെറുതെ... കുറേ നാളായില്ലേ കണ്ടിട്ട്. കുറച്ച് സംസാരിക്കാനുമുണ്ട്."

ഇന്ദ്രൻ ഒന്ന് നെടുവീർപ്പിട്ടു. അവൾ എന്തിനെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നതെന്ന് അയാൾക്ക് ഊഹിക്കാമായിരുന്നു.

"പഴയതൊന്നും സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ആമീ. അതൊക്കെ കഴിഞ്ഞുപോയ കാര്യങ്ങളാണ്. നീ അതും പറഞ്ഞ് വരണ്ട."

"അതല്ല ഇന്ദ്രേട്ടാ..."

"എനിക്കിപ്പോൾ കുറച്ച് തിരക്കുണ്ട്. മറ്റന്നാൾ ഞാൻ നിന്നെ വന്ന് കണ്ടോളാം. നീ ഹോട്ടലിൽ തന്നെ ഉണ്ടായാൽ മതി. ശരി, വെക്കുവാ."

മറുപടിക്ക് കാത്തുനിൽക്കാതെ ഫോൺ കട്ടായി.

ആമി ഫോണിലേക്ക് തന്നെ നോക്കിനിന്നു. പരുക്കനാണ്. എങ്കിലും മറ്റന്നാൾ വരാമെന്ന് പറഞ്ഞല്ലോ. ആ ഒരു പ്രതീക്ഷയിൽ അവൾ ബാൽക്കണിയിലെ കൈവരിയിൽ

💬 Comments

View all comments