Chapter Title : ചീറ്റിങ് [അൻസിയ]
മോളെ പ്രസവിച്ചു കഴിഞ്ഞപ്പോഴാണ് തടി കുറച്ചു കൂടിയത് മൂന്നും പിന്നും കൂടി അങ്ങനെ പറയുന്നതാകും ശരി... പർദ്ദയുടെ ഉള്ളിൽ നടക്കുമ്പോ കയറി ഇറങ്ങുന്ന എന്റെ ബാക്കിലേക്കാണ് കൂടുതൽ കണ്ണുകൾ ചെന്നെത്തുന്നത്... ആദ്യമൊക്കെ ദേഷ്യം തോന്നിയിരുന്ന എനിക്കിപ്പോ ഒന്നും തോന്നാറില്ല... അല്ലങ്കിൽ അത് മൈന്റ് ചെയ്യാറില്ല.... കയ്യിൽ കിട്ടിയ നമ്പറും എടുത്ത് ഞാൻ കടയിൽ നിന്നും ഇറങ്ങുമ്പോ തൊട്ട് മുന്നിൽ സതീഷേട്ടൻ...
"എന്താ നൂറു ഇവിടെ...??
"ഞ.. ഞാൻ കടയിൽ റീചാർജ്ജ് ചെയ്യാൻ വന്നതാ..."
"ഞാനും... നെറ്റും കുന്തവും ഇല്ലാതിരുന്ന എനിക്ക് നിന്റെ കെട്ടിയോൻ തന്ന പണി...."
"മഹ്... "
ഞാൻ ചിരിച്ചു കൊണ്ട് ഒന്ന് മൂളി....
"ഇന്നലെ സുഹൈൽ മെസ്സേജ് അയച്ചിരുന്നു.... വരുന്നത് ഒന്നും പറഞ്ഞില്ല...??
"ഇല്ല വീട് പണി എന്തെങ്കിലും ആയിട്ടേ വരു..."
"അതാ നല്ലത്... നിനക്ക് പോകാൻ വണ്ടി ഉണ്ടോ...??
"അതാ..."
"എന്ന പൊയ്ക്കോ... എന്തെങ്കിലും വേണോ...??
"ഹേയ്... ശരി..."
അവിടെ നിന്നും നടന്നു നീങ്ങുമ്പോ മനസ്സ് വല്ലാതെ നീറുകയായിരുന്നു... ഒരു പച്ചപാവം മനുഷ്യൻ അയാളെ കളിപ്പിക്കാൻ എന്നെക്കൊണ്ട് ആവുമെന്ന് തോന്നുന്നില്ല... വരുന്നിടത്ത് വെച്ച് കാണാം... വീട്ടിൽ ചെന്ന് ഞാൻ ഫോണിൽ ടുഅൽ ആപ്പിൽ നിന്നും വാട്സാപ്പ് എടുത്ത് പുതിയ നമ്പർ വെച്ച് അക്കൗണ്ട് തുടങ്ങി.. നെറ്റിൽ നിന്നും കിട്ടിയ ഒരു കുഞ്ഞിന്റെ ഫോട്ടോ പ്രൊഫൈൽ ആക്കി.. ആദ്യ മെസ്സേജ് ഇക്കാക്ക് തന്നെ വിട്ടു.... കാത്തിരുന്ന പോലെ മറുപടി...
"ചാലു ആക്കിയ...??
"ഇപ്പൊ..."
"എന്ന ഒരു ഹായ് വിട്ടു നോക്ക്..."
"വേണോ...??
"നീ അയക്കടി..."
"ആ..."
"പിന്നെ പ്രൊഫൈൽ ഫോട്ടോ മാറ്റിയേക്ക്..."
"ഫോട്ടോ വേണ്ടേ...??
💬 Comments
View all comments