Chapter Title : ചേക്കിലെ വിശേഷങ്ങൾ 2 [Padmarajan]
ഞെട്ടി.
"ഞാൻ 2 ദിവസ്സം കൂടി നിന്നിട്ടേ വരൂ" അന്തരീക്ഷം മയപ്പെടുത്താൻ ഏട്ടത്തി തന്നെ മുൻകൈ എടുത്തു കൊണ്ട് പറഞ്ഞു
"2 ദിവസം ആയാലും സാരമില്ല, ഇവനിവിടെ പണി ഒന്നുമില്ലല്ലോ , അവൻ കൂടി വരട്ടെ"
ഏട്ടത്തി പിരിഞ്ഞു പോകുന്നത് അപകടം ആണെന്ന് മാധവനും തോന്നി. ഇപ്പോൾ തന്നെ കല്യാണത്തിന് ചേട്ടൻ ഒരു തുക കടം വാങ്ങിച്ചിട്ടുണ്ട്. ഏട്ടത്തി പോയാൽ പിന്നെ ഇനി വേറൊരു കല്യാണം കൂടി കഴിക്കാൻ തോന്നിയാൽ , എന്റെ പൊന്നെ വേണ്ട.
"ഞാൻ വരാം " ഇത്രേം പറഞ്ഞു മാധവൻ അകത്തേക്ക് ഓടി , നല്ലൊരു മുണ്ടും ഷർട്ടും ധരിച്ചു , മാറ്റി ഉടുക്കാൻ ഒരു ഡ്രസ്സ് എടുത്തു അത് ഏടത്തിയുടെ ബാഗിൽ ഇടാൻ കൊടുത്തു. എല്ലാവരും കൂടി ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.
കുറെ ദൂരെ ആണ് ഏടത്തിയുടെ വീട്. ബസ്സിൽ ഒന്നര മണിക്കൂർ സഞ്ചരിച്ചു, കടത്തും കടന്നു വേണം അവിടെ എത്താൻ. നിറയെ കുന്നും പുൽമേടുകളും ഉള്ള രണ്ടു ഭാഗവും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന മനോഹരമായ ഒരു ഗ്രാമം.
കടത്തു ഇറങ്ങിയതോടെ ഏട്ടത്തി പുതിയ ഒരാളെ പോലെ ആയി. പെട്ടിയും ബാഗും ഏട്ടന്റെ കയ്യേൽ കൊടുത്തു മുന്നിൽ നടന്നു. പിറകെ മാധവനും ഏട്ടനും. വഴിയിൽ ചിലരൊക്കെ കുശലം ചോദിയ്ക്കാൻ വന്നപ്പോൾ ഒന്നോ രണ്ടോ വാക് പറഞ്ഞൊപ്പിച്ചു മുന്നോട്ടു നടന്നു.
വീട്ടിൽ എത്താറായതോടെ , എന്തോ തീരുമാനിച്ച പോലെ ഏട്ടത്തി നിന്നു. എന്താ കാര്യം എന്നറിയാതെ പിറകിൽ ഉള്ളവരും.
ഏട്ടന്റെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിൽ സൂക്ഷിച്ച ചെറിയ മേക്കപ്പ് സാധങ്ങൾ അടങ്ങുന്ന
💬 Comments
View all comments