Chapter Title : ചേക്കിലെ വിശേഷങ്ങൾ 2 [Padmarajan]
പെട്ടി എടുത്തു. അതിലെ കണ്ണാടിയിൽ നോക്കി മുടിയും സിന്ദൂരവും ശരി ആക്കി. മുഖം തുടച്ചു, പരമാവധി സന്തോഷം പ്രകടിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഏട്ടനെ മുന്നോട്ടു തള്ളി.
"നടക്ക് മനുഷ്യാ"
ഈശ്വരാ ഏട്ടനെ ആരെയേലും വിട്ടു തല്ലാനോ കൊല്ലാനോ ഉള്ള പരിപാടി ആണോ , മാധവൻ മനസ്സിൽ കരുതി.
വീട്ടിൽ നല്ല സ്വീകരണം ആയിരുന്നു. ഉച്ച ആയപ്പോൾ ഏട്ടൻ ഇറയത്തു ഒരു ചാരുകസേരയിൽ ഒന്ന് മയങ്ങി. മാധവൻ നാട് ചുറ്റാൻ പോയി. തത്‌ഫലമായി 2 ചെറിയ കിണ്ടിയും ഒരു വെറ്റില ചെലവും പുഴക്കര ഉള്ള കുറ്റികാട്ടിൽ ഒളിപ്പിക്കപ്പെട്ടു. ഇപ്പോൾ നാട്ടിലേക്ക് കടത്തുന്നത് ബുദ്ധി അല്ല, കുറച്ചു മാസം അവിടെ കിടക്കട്ടെ
അന്ന് രാത്രി അമ്മയുടെ കൂടെ കിടക്കണം എന്ന് പറഞ്ഞു ഏട്ടത്തി പോയി. മാധവനും ഏട്ടനും ഒരു റൂമിൽ കിടന്നു.
പിറ്റേന്ന് രാവിലെ തന്നെ ഏട്ടൻ ജോലിസ്ഥലത്തേക്ക് പോയി. അവിടെ ഒരു ലോഡ്ജിൽ ആണ് താമസം. ഒരു വാടക വീട് എടുക്കാൻ പ്ലാനുണ്ട്.
ഉച്ചയായപ്പോൾ ഏട്ടത്തി മാധവനെ വിളിച്ചു.
"എടാ വാ ഒരിടം വരെ പോകാം "
വീട്ടിൽ വെച്ച് മാധവനെ പേര് മാത്രം വിളിച്ചു കൊണ്ടിരുന്ന ഏടത്തിയുടെ എടാ വിളി അവനു അത്ര രസിച്ചില്ല.
രണ്ടു പേരും കൂടി നടന്നു , ഒരു ചെറിയ വള്ളത്തിൽ കയറി. അവിടെ ചുറ്റുവട്ടം ഉള്ള കുറച്ചു വീട്ടുകാർ ഉപയോഗിക്കുന്ന വള്ളം ആണ്. അതിൽ കേറി പുഴയുടെ സൈഡിലൂടെ പോയി, അപ്പോൾ മാധവൻ കണ്ടു ഉയർന്നു നിൽക്കുന്ന ഒരു വീട്.
"അതാരുടെ വീടാണ്"
"എന്റെ കൂട്ടുകാരി മായയുടെ"
"ഓഹോ, പിന്നെ വേറെ
💬 Comments
View all comments